palakkad local

ലീഗല്‍ സര്‍വീസസ് അതോറിറ്റി താലൂക്ക്തല മെഗാ അദാലത്ത് 12ന്

പാലക്കാട്: പെറ്റികേസുകള്‍ തുടങ്ങി ലാന്‍ഡ് അക്വിസേഷന്‍ വരെയുള്ള വിവിധ കേസുകളില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി 12ന് അഞ്ചു താലൂക്കുകളില്‍ ഒരേസമയം ലോക്അദാലത്ത് നടത്തുമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും പ്രിന്‍സിപ്പള്‍ ജില്ലാ ജഡ്ജുമായ ടി വി അനില്‍കുമാര്‍ അറിയിച്ചു.
സുപ്രീംകോടതിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും നേതൃത്വത്തിലാണ് ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, പാലക്കാട് എന്നിവയും പട്ടാമ്പിയില്‍ ലീഗല്‍ സര്‍വീസസ് രൂപീകരിച്ചിട്ടില്ലാത്തതിനാല്‍ ഒറ്റപ്പാലം പട്ടാമ്പി താലൂക്കുകള്‍ ഒരുമിച്ച് ഒറ്റപ്പാലം കോടതി സമുച്ഛയത്തിലും സിവില്‍, ബാങ്ക്, പൂര്‍വ വ്യവഹാരകേസുകള്‍, പോലിസ് ആക്ട്, ഫോറസ്റ്റ് ആക്ട് കേസുകളും ഭൂമി ന്യായവില, ലേബര്‍ കേസുകള്‍, എം എ സി ടി കേസുകള്‍, വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട കേസുകള്‍, കുടുംബകോടതി കേസുകള്‍ എന്നിവയെല്ലാം രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സിവില്‍ 289, ക്രിമിനല്‍ 9003, ബാങ്ക് 4567, ഫാമിലി കോര്‍ട്ട് 66, എം എ സി ടി 567, മറ്റുള്ളവ 149ഉം ഉള്‍പ്പെടെ ജില്ലയില്‍ 14641 കേസുകളാണ് അന്നേദിവസം പരിഗണിക്കുക.
ജില്ലയൊട്ടാകെ 25 ജുഡീഷ്യല്‍ ഓഫിസര്‍മാരാണ് വിവിധ ബൂത്തുകളിലായി അതത് താലൂക്കുകളില്‍ കേസുകള്‍ പരിഗണിച്ച് തീര്‍പ്പ് കല്‍പ്പിക്കുക. അണ്ടര്‍ വാല്യുവേഷന്‍ കേസില്‍ 50 ശതമാനംവരെ ഇളവും മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ പെറ്റി കേസുകളില്‍ നേരിട്ട് ഹാജരാകുന്നവര്‍ക്ക് നിസാര തുക മാത്രമായിരിക്കും പിഴയായി ഈടാക്കുക എന്നും അദ്ദേഹം അറിയിച്ചു.
ലാന്‍ഡ് അക്വിസിഷന്‍ കേസില്‍ മാത്രം സംസ്ഥാനത്തിന് 100 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടെന്ന് ജില്ലാ ചെയര്‍മാന്‍ പറഞ്ഞു. പാലക്കാട് താലൂക്കില്‍ മാത്രം 15 കൗണ്ടറുകളിലായി അതാതു കാറ്റഗറികള്‍ തിരിച്ച് പ്രത്യേകം കൗണ്ടറുകള്‍ രാവിലെ എട്ടു മുതല്‍ പ്രവര്‍ത്തനക്ഷമമാകും.
ജില്ലാ ലീഗല്‍ സര്‍വീസസ് ചെയര്‍മാന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനും സെക്കന്റ് അഡീഷണല്‍ ജില്ലാ ജഡ്ജുമായ സുരേഷ് കുമാര്‍ പോള്‍, ജില്ലാ ലീഗല്‍ അതോറിറ്റി സെക്രട്ടറിയും പ്രിന്‍സിപ്പള്‍ സബ്ജഡ്ജുമായ വി എസ് വിദ്യാധരന്‍ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന താലൂക്ക് കമ്മിറ്റി ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. പാലക്കാട്- 9446149618, 9447366258, ഒറ്റപ്പാലം -9400444714, മണ്ണാര്‍ക്കാട്-9847429737, ആലത്തൂര്‍-9447654034, ചിറ്റൂര്‍-9656382818.
Next Story

RELATED STORIES

Share it