Flash News

ലിവിങ് ടുതര്‍ ബന്ധം:കുട്ടിക്ക് പിതാവിന്റെ ജാതി സംവരണത്തിന് അവകാശമില്ലെന്ന് കോടതി.

ലിവിങ് ടുതര്‍ ബന്ധം:കുട്ടിക്ക് പിതാവിന്റെ ജാതി സംവരണത്തിന് അവകാശമില്ലെന്ന് കോടതി.
X
മുംബൈ: ലിവിങ് ടുതര്‍ ബന്ധത്തിലുണ്ടായ കുട്ടിക്ക് പിതാവിന്റെ ജാതി സംവരണത്തിന് അവകാശമില്ലെന്ന് ബോംബൈ ഹൈക്കോടതി. മുംബൈയിലെ 17കാരന്‍ അമ്മയുടെ ലിവിങ് ടുഗതര്‍ പങ്കാളി തന്റെ ബയോളിക്കല്‍ ഫാദറാണെന്നും അദ്ദേഹത്തിന്റെ ജാതി പ്രകാരമുള്ള സംവരണത്തിന് തനിക്ക് അര്‍ഹതയുണ്ടെന്നും ഇക്കാര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു. ഇതാണ് കോടതി തള്ളിയത്.



എന്നാല്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന് ഇപ്പോള്‍ മറ്റൊരു ഭാര്യയുണ്ടെന്നും കോടതിയില്‍ ഹാജരാക്കിയ രേഖയില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് കോടതി നടപടി.
Next Story

RELATED STORIES

Share it