ലിയോണിനെ തഴഞ്ഞ ഓസീസിന് റോഡ്‌സിന്റെ വിമര്‍ശനം

ജൊഹാനസ്ബര്‍ഗ്: ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പ്രമുഖ സ്പിന്നര്‍ നതാന്‍ ലിയോണിനെ തഴഞ്ഞതിന് ആസ്‌ത്രേലിയന്‍ ടീമിന് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ജോണ്ടി റോഡ്‌സിന്റെ വിമര്‍ശനം.
''ട്വന്റി ഫോര്‍മാറ്റില്‍ മികച്ച നിലവാരമുള്ള ഒരു സ്പിന്നറെപ്പോലും ഓസീസ് ടീമിലെടുത്തിട്ടില്ല. ലോകകപ്പ് വേദിയായ ഇന്ത്യയിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുന്നതാ ണ്. അതുകൊണ്ടു തന്നെ ലിയോണിനെ ഒഴിവാക്കിയത് ഓസീസിനു കനത്ത തിരിച്ചടിയാവും. ലിയോണിനെ ഒഴിവാക്കിയ ഓസീസിന്റെ നടപടി എന്നെ ശരിക്കും അദ്ഭുതപ്പെടു ത്തി''- റോഡ്‌സ് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it