ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റും ധോണി മതിയാക്കുന്നു? സൂചന നല്കി ഇംഗ്ലണ്ടിനെതിരായ മൂന്നാം മല്‍സരം
BY vishnu vis18 July 2018 7:05 AM GMT
X
vishnu vis18 July 2018 7:05 AM GMT
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കൈവിട്ടതിന് പിന്നാലെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ സൂചന നല്കി എം എസ് ധോണി. മല്‍സരത്തിന് ശേഷം അമ്പയുടെ കൈയില്‍ നിന്ന് ധോണി മാച്ച് ബോള്‍ വാങ്ങിമടങ്ങിയതോടെയാണ് ധോണി വിരമിക്കാനുള്ള ഒരുക്കത്തിലാണെന്ന ആശങ്കയുയര്‍ന്നത്. നേരത്തെ ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള മല്‍സരത്തിന് ശേഷവും ധോണി മാച്ച് ബോള്‍ വാങ്ങിയിരുന്നു. ഇതിനോട് സാദൃശ്യപ്പെടുത്തിയാണ് ധോണി വിരമിക്കാനുള്ള ഒരുക്കത്തിലാണെന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ധോണിയുടെ ബാറ്റിങ് പ്രകടനത്തെ ആരാധകര്‍ കൂവി കളിയാക്കിയിരുന്നു. കൂടാതെ സുനില്‍ ഗവാസ്കര്‍ അടക്കമുള്ള മുന്‍ താരങ്ങള്‍ ധോണിയുടെ മെല്ലെപ്പോക്ക് ബാറ്റിങിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്തായാലും 2019ല്‍ ഏകകദിന ലോകകപ്പ് നടക്കാനിരിക്കെ ധോണിയുടെ വിരമിക്കല്‍ തീരുമാനം ഇന്ത്യക്ക് നിര്‍ണായകമാവും.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT