ലിബിയ: ഐഎസ് സൈനിക ആസ്ഥാനം സൈന്യം പിടിച്ചെടുത്തു

ട്രിപ്പോളി: ലിബിയയിലെ സെര്‍തെ നഗരത്തിനടുത്തുള്ള ഐഎസിന്റെ സൈനിക ആസ്ഥാനം യുഎന്‍ പിന്തുണയുള്ള ഐക്യസര്‍ക്കാരിന്റെ സൈന്യം പിടിച്ചെടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഐഎസ് ശക്തികേന്ദ്രമായ സെര്‍തെയില്‍ നിന്ന് ഐഎസിനെ തുരത്തുന്നതിനായുള്ള സൈനിക നീക്കത്തിലാണ് ഗര്‍ദാബിയ എയര്‍ബേസ് പിടിച്ചെടുത്തത്. സൈന്യം കനത്ത ആക്രമണമാണു നടത്തിയതെന്നും ഐഎസ് അംഗങ്ങള്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നും അല്‍ ബുനിയന്‍ അല്‍ മല്‍സൂസ് സൈനികവിഭാഗത്തിലെ അബ്ദുള്‍ അത്തി സെയ്മര്‍ അറിയിച്ചു. മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഖദ്ദാഫിയുടെ ജന്മനാടുകൂടിയായ മേഖല പിടിച്ചെടുക്കാന്‍ ഒരു മാസത്തോളമായി സൈന്യം ശ്രമം നടത്തുന്നു. ലക്ഷ്യത്തോടടുത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. 2000ലധികം ഐഎസ് പ്രവര്‍ത്തകര്‍ ഇവിടെയുണ്ടെന്നാണു സൂചന.
Next Story

RELATED STORIES

Share it