Flash News

ലിബിയയില്‍ വ്യോമാക്രമണം :” 17 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു



ട്രിപോളി: ലിബിയയിലെ ദര്‍ന നഗരത്തില്‍ വ്യോമാക്രമണത്തില്‍ 17 സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും മുപ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ടാണ് അജ്ഞാത വിമാനം വ്യോമാക്രമണം നടത്തിയത്്. കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്ന് അനാദൊലു റിപോര്‍ട്ട് ചെയ്തു. ആക്രമണം ഒരു മണിക്കൂറോളം നീണ്ടുനിന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.നേരത്തേ ജനറല്‍ ഖലീഫ ഹഫ്തറിന്റെ നിയന്ത്രണത്തിലായിരുന്ന ദര്‍ന പിന്നീട് ഐഎസ് പിടിച്ചെടുത്തിരുന്നു. 2015ല്‍  മുജാഹിദീന്‍ ശൂറാ കൗണ്‍സില്‍ ഐഎസില്‍ നിന്നു ദര്‍ന പിടിച്ചെടുക്കുകയായിരുന്നു. ജനറല്‍ ഖലീഫ ഹഫ്തറിന്റെ നിയന്ത്രണത്തിലില്ലാത്ത കിഴക്കന്‍ ലിബിയയിലെ ഏക നഗരമാണ് ദര്‍ന.  2015 മുതല്‍ യുഎസ് ലിബിയയില്‍ നാലുതവണ വ്യോമാക്രമണം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it