Flash News

ലിബിയയില്‍ മിസൈലാക്രമണം; കോട്ടയം സ്വദേശിനിയും കുഞ്ഞും കൊല്ലപ്പെട്ടു

ലിബിയയില്‍ മിസൈലാക്രമണം; കോട്ടയം സ്വദേശിനിയും കുഞ്ഞും കൊല്ലപ്പെട്ടു
X
Sunu_son.j

കോട്ടയം: ലിബിയയില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മിസൈലാക്രമണത്തില്‍ കോട്ടയം സ്വദേശിനിയും കുഞ്ഞും കൊല്ലപ്പെട്ടു. കോട്ടയം വെളിയന്നൂര്‍ സ്വദേശി സുനു, മകന്‍ പ്രണവ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ താമസിക്കുന്ന വീടിന്റെ മുകളില്‍ മിസൈല്‍ പതിക്കുകയായിരുന്നു. തുളസീ ഭവനത്തില്‍ വിപിന്‍ കുമാറിന്റെ ഭാര്യയാണ് സുനു. ലിബിയയില്‍ ഐഎസിനെ നേരിടാന്‍ അമേരിക്ക അടക്കമുള്ള സഖ്യ രാഷ്ട്രങ്ങള്‍ മിസൈലാക്രമണങ്ങള്‍ നടത്താറുണ്ട്.
Next Story

RELATED STORIES

Share it