ലിബിയയില്‍ പേരാമ്പ്ര സ്വദേശിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

ലിബിയയില്‍ പേരാമ്പ്ര  സ്വദേശിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി
X
kidnapping image

പേരാമ്പ്ര: ലിബിയയില്‍ ജോലിചെയ്യുന്ന പേരാമ്പ്ര സ്വദേശിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. പേരാമ്പ്ര ചെമ്പ്രയ്ക്കടുത്ത കേളോത്ത്‌വയല്‍ റെജി ജോസഫിനെയാണ് (45) കഴിഞ്ഞ 31 മുതല്‍ കാണാതായത്. ട്രിപ്പോളിയിലെ സിവിലിയന്‍ രജിസ്‌ട്രേഷന്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥനാണ് റെജി ജോസഫ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഭാര്യ ഷീജ, മക്കളായ ജെയ്‌ന, ജോണിയ, ജാനിയ എന്നിവരോടൊപ്പം ട്രിപ്പോളിയിലാണ് താമസം. ഭാര്യ ട്രിപ്പോളിയില്‍ നഴ്‌സാണ്.
കഴിഞ്ഞ 31ന് പേരാമ്പ്രയിലെ കുടുംബാംഗങ്ങള്‍ റെജിയെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീടാണ് തട്ടിക്കൊണ്ടുപോയ വിവരം നാട്ടില്‍ അറിയുന്നത്. കുടുംബാംഗങ്ങള്‍ ലിബിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റെജിയുടെ സഹോദരങ്ങളായ ജോജോ, ജിനോ എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it