World

ലിബിയയില്‍ നിന്ന് സഹായം: സര്‍കോസിക്കെതിരേ കുറ്റം ചുമത്തി

പാരിസ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്  ലിബിയയിലെ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്ന് അനധികൃതമായി ഫണ്ട് ശേഖരിച്ചുവെന്ന കേസില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസിക്കെതിരേ കുറ്റം ചുമത്തി. എന്നാല്‍, വ്യക്തമായ തെളിവില്ലാതെയാണ് തനിക്കെതിരേ കുറ്റം ചുമത്തിയനെന്നു സര്‍കോസി പ്രതികരിച്ചു.
അഴിമതി ആരോപണം ഉയര്‍ന്നതു മുതല്‍ താന്‍ നരകത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ആരോപണം ഗദ്ദാഫിയോ അനുയായികളോ പടച്ചുണ്ടാക്കിയതാണെന്നും സര്‍കോസി പ്രതികരിച്ചു.
2007ല്‍ ഫ്രഞ്ച് തിരഞ്ഞെടുപ്പു വിജയത്തിന് ഗദ്ദാഫിയും മറ്റു ലിബിയന്‍ ശക്തികളും പണം ചെലവഴിച്ചു എന്നാണ് ആരോപണം. 2007 മുതല്‍ 2012വരെ ഫ്രഞ്ച് പ്രസിഡന്റായിരുന്നു സര്‍കോസി.
ഫ്രാന്‍സില്‍ സമീപകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണിത്. 2013ല്‍ തന്നെ കേസില്‍ അന്വേഷണം ആരംഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗദ്ദാഫിയില്‍ നിന്നു 50 ദശലക്ഷം യൂറോ കൈപ്പറ്റിയെന്നാണ് ആരോപണം. നിയമപരമായി പ്രചാരണത്തിന് ഉപയോഗിക്കാവുന്നതിന്റെ ഇരട്ടിയിലധികമായിരുന്നു ഇത്.
Next Story

RELATED STORIES

Share it