ലിബിയയില്‍ കുടുങ്ങിയവര്‍ നാളെ കൊച്ചിയിലെത്തും

തിരുവനന്തപുരം: ലിബിയയില്‍ ആഭ്യന്തര കലാപത്തില്‍ ട്രിപ്പോളിയിലെ സാവ്യ ആശുപത്രിയില്‍ അകപ്പെട്ട മൂന്ന് തമിഴ് കുടുംബങ്ങളടക്കം ഒമ്പത് കുടുംബങ്ങളെ നാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. കലാപത്തെ തുടര്‍ന്ന് സാവ്യ ആശുപത്രിയില്‍ ഇവര്‍ അഭയംതേടുകയായിരുന്നു. ആഹാരവും വെള്ളവും വെളിച്ചവും ഇല്ലാതെ 47 ദിവസം ദുരിതത്തിലായിരുന്നു ഇവര്‍. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ക്ക് അസുഖം ബാധിച്ചതോടെയാണ് നോര്‍ക്കയുടെ സഹായം തേടിയത്. ഇസ്താംബൂള്‍ വഴിയാണ് നെടുമ്പാശ്ശേരിയിലെത്തുക.
Next Story

RELATED STORIES

Share it