ലിബിയയില്‍ ഐഎസ് 12 സൈനികരെ വധിച്ചു

ട്രിപ്പോളി: പശ്ചിമ ലിബിയന്‍ തീരനഗരമായ സബ്രാത്തയിലെ സുരക്ഷാ ആസ്ഥാനം ഐഎസ് മൂന്നു മണിക്കൂറോളം നിയന്ത്രണത്തിലാക്കി. ആസ്ഥാനം പിടിച്ചെടുക്കുന്നതിനിടെ 12 സുരക്ഷാ ഉദ്യോഗസ്ഥരെ ഐഎസ് തലയറുത്തു കൊന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഭയാര്‍ഥികള്‍ യൂറോപ്പിലേക്കു കടക്കുന്ന മുഖ്യ കേന്ദ്രങ്ങളിലൊന്നായ ഇവിടെ ഐഎസ് സ്വാധീനം ശക്തമാണെന്ന് തെളിയിക്കുന്നതാണ് സംഭവം. ഐഎസിന് പ്രദേശവാസികളുമായി ശക്തമായ സഖ്യമുള്ള മേഖല കൂടിയാണിത്.
അതേസമയം, കൊലപ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ ആസ്ഥാനത്തേക്കുള്ള റോഡ് തടസ്സപ്പെടുത്തുന്നതിനായി ഐഎസ് ഉപയോഗിച്ചതായും റിപോര്‍ട്ടുകളുണ്ട്. 19 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്.
കഴിഞ്ഞയാഴ്ച യുഎസ് സബ്രാത്തയില്‍ നടത്തിയ ആദ്യ വ്യോമാക്രമണത്തില്‍ നിരവധി ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it