World

ലിബിയയിലെ അധിനിവേശം; പശ്ചാത്താപമറിയിച്ച് ഒബാമ

ലിബിയയിലെ അധിനിവേശം; പശ്ചാത്താപമറിയിച്ച് ഒബാമ
X
barack-obama-afp_

വാഷിങ്ടണ്‍: ലിബിയയില്‍ മുന്‍ പ്രസിഡന്റ് കേണല്‍ മുഹമ്മദ് ഗദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കുന്നതിന്റെ അനന്തരഫലങ്ങള്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാഞ്ഞത് തന്റെ ഭരണത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ.
ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഒബാമ.
ലിബിയയിലെ ഇടപെടല്‍ അനിവാര്യമായിരുന്നു. 2011ലെ കലാപത്തില്‍ നിന്ന് ലിബിയയിലെ സിവിലിയന്‍മാരെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് യുഎസും മറ്റു രാജ്യങ്ങളും ശ്രമം നടത്തിയത്. എന്നാല്‍, ഗദ്ദാഫിയെ കൊലപ്പെടുത്തിയ ശേഷം രാജ്യത്തെ അവസ്ഥ താറുമാറായി. സായുധസംഘങ്ങള്‍ ശക്തി പ്രാപിക്കുകയും രണ്ട് വിമത സര്‍ക്കാരുകള്‍ രൂപപ്പെടുകയും ചെയ്തു. ഐഎസ് ലിബിയയെ കീഴടക്കി, ലിബിയ ഏറ്റവും വലിയ സംഘര്‍ഷഭൂമിയായി, ജനങ്ങള്‍ അഭയാര്‍ഥികളായി യൂറോപ്പിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി.
യുഎന്നിന്റെ പിന്തുണയോടെയുള്ള ഐക്യസര്‍ക്കാര്‍ രാജ്യത്ത് രൂപീകരിച്ചെങ്കിലും ഭരണം നടത്താന്‍ ഇനിയും പ്രാദേശികപിന്തുണയ്ക്കായി കാത്തിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
ലിബിയന്‍ വിഷയത്തില്‍ ഇതാദ്യമായല്ല ഒബാമ ഖേദം പ്രകടിപ്പിക്കുന്നത്. ലിബിയന്‍ വിഷയത്തില്‍ പശ്ചാത്തപിക്കുന്നതായി കഴിഞ്ഞ മാസം അറ്റ്‌ലാന്റിക് മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ഒബാമ പറഞ്ഞിരുന്നു.
അഭിമുഖത്തില്‍ ഫ്രാന്‍സിനെയും ബ്രിട്ടനെയും വിമര്‍ശിച്ച ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ദൗത്യം ആരംഭിച്ചതിനുശേഷം യഥാര്‍ഥ ദൗത്യത്തില്‍ നിന്നു വ്യതിചലിച്ചതായും കുറ്റപ്പടുത്തിയിരുന്നു. അധികാരത്തിലിരിക്കെ തന്റെ ഏറ്റവും വലിയ നേട്ടം സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ സാധിച്ചതാണെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it