ലിബിയന്‍ സര്‍ക്കാരിന് ആയുധസഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎസ് അടക്കമുള്ള രാഷ്ട്രങ്ങള്‍

വിയന്ന: ഐഎസ് അടക്കമുള്ള സായുധവിഭാഗങ്ങള്‍ക്കെതിരായ പോരാട്ടത്തിനായി ലിബിയയിലെ യുഎന്‍ പിന്തുണയുള്ള ഇടക്കാല ഐക്യ സര്‍ക്കാരിന് ആയുധസഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎസ് അടക്കമുള്ള ആഗോള ശക്തികള്‍. ഇതിന്റെ ഭാഗമായി ലിബിയയില്‍ യുഎന്‍ കൊണ്ടുവന്ന ആയുധവിലക്കില്‍ ഇളവനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സൈന്യത്തിനു പരിശീലനവും ആയുധസഹായവും നല്‍കണമെന്ന ലിബിയന്‍ സര്‍ക്കാരിന്റെ അപേക്ഷകളോടു പ്രതികരിക്കാന്‍ തയ്യാറാണെന്ന് യുഎന്‍ രക്ഷാസമിതിയിലെ യുഎസ് അടക്കമുള്ള അഞ്ച് സ്ഥിരാംഗങ്ങളും വിയന്നയില്‍ കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു 15 രാഷ്ട്രങ്ങളും അറിയിച്ചു.
Next Story

RELATED STORIES

Share it