World

ലിബിയന്‍ അഭയാര്‍ഥി ബോട്ട് മറിഞ്ഞ് മരിച്ചത് 100പേര്‍

വാഷിങ്ടണ്‍: ലിബിയയില്‍ നിന്നു മെഡിറ്ററേനിയന്‍ കടല്‍ മാര്‍ഗം യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവെ ഈ മാസമാദ്യം 100ഓളം പേര്‍ മരിച്ചെന്നു റിപോര്‍ട്ട്. അപകടത്തില്‍ നിന്നു രക്ഷപ്പെട്ടയാളാണ് ബോട്ട് തകരാറായി മുങ്ങിയ വിവരം പുറത്തറിയിച്ചത്.
സപ്തംബര്‍ ഒന്നിന് ലിബിയന്‍ തീരത്തു നിന്നു യാത്രയാരംഭിച്ച രണ്ടു റബര്‍ ബോട്ടുകളില്‍ ഒന്ന് തകരാറായതിനെ തുടര്‍ന്ന് കടലില്‍ മുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 276 പേരെ രക്ഷപ്പെടുത്തി. ഇവരെ ലിബിയയുടെ തലസ്ഥാനമായ ട്രിപോളിയില്‍ നിന്നു 100 കിലോമീറ്റര്‍ അകലെ കോംസില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രക്ഷപ്പെടുത്തിയവരില്‍ ഗര്‍ഭിണികളും കുട്ടികളും നവജാത ശിശുക്കളും ഉള്‍പ്പെടുന്നു. മെഡിറ്റേറനിയന്‍ കടല്‍ കടക്കാന്‍ ശ്രമിച്ചുണ്ടായ അപകടത്തില്‍ ഈ വര്‍ഷം ഇതുവരെ 1500 കുടിയേറ്റക്കാരാണ് മരിച്ചതെന്ന് ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) റിപോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it