Idukki local

ലിന്യ നിര്‍മാര്‍ജനം: കുമളി ഗ്രാമപ്പഞ്ചായത്തിന് ആദരം

മാകുമളി: ഏറ്റവും മികച്ച നിലയില്‍ മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കുന്നത് മുന്‍നിര്‍ത്തി കുമളി ഗ്രാമപഞ്ചായത്തിനെ ആദരിച്ചു. തേക്കടി ഡെസ്റ്റിനേഷന്‍ പ്രമോഷന്‍ കൗണ്‍സിലാണ് ഗ്രാമപഞ്ചായത്തിനേയും ജനപ്രതിനിധികളേയും ആദരിച്ചത്. തേക്കടിയിലെ റിസോര്‍ട്ടുകളുടെ കൂട്ടായ്മയാണ് തേക്കടി ഡെസ്റ്റിനേഷന്‍ പ്രമോഷന്‍ കൗണ്‍സില്‍ (ടിഡിപിസി) തേക്കടി ഉള്‍പ്പെട്ട കുമളിയെ പരിസ്ഥിതി സൗഹാര്‍ദ്ധ വിനോദ സഞ്ചാര കേന്ദ്രമായി മാറ്റുന്നതിനുള്ള നിരവധി പദ്ധതികളാണ് ടിഡിപിസി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക് കാരിബാഗുകള്‍ ഒഴിവാക്കുന്നതിനും ഇക്കാര്യം പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരിക്കുന്നതിനുമായി കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നാലായിരത്തോളം തുണി സഞ്ചികളാണ് ഇവര്‍ കുമളി ഗ്രാമപഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ വിതരണം ചെയ്തത്. മാത്രമല്ല ഇവരുടെ റിസോര്‍ട്ടുകളില്‍ താമസിക്കാന്‍ എത്തുന്ന അതിഥികള്‍ക്ക് പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒഴിവാക്കി കുപ്പികളില്‍ കുടിവെള്ളം നല്‍കുന്നതിനും ആരംഭിച്ചിട്ടുണ്ട്. ക്ലീന്‍ കുമളി, ഗ്രീന്‍ കുമളി എന്ന സന്ദേശം അര്‍ത്ഥവത്താക്കി കുമളിയേയും തേക്കടിയേക്കും ശുചിത്വഗ്രാമമാക്കി നിലനിര്‍ത്താന്‍ പ്രയത്‌നിക്കുന്നത് മുന്‍ നിര്‍ത്തിയാണ് പഞ്ചായത്തിനെ ആദരിക്കാന്‍ ടിഡിപിസി തീരുമാനിച്ചത്. കൊണ്ടോടി ഗ്രീന്‍വുഡ്‌സ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ തേക്കടി ഡെസ്റ്റിനേഷന്‍ പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ബാബു ഏലിയാസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് ആന്‍സി ജെയിംസ് ഉപഹാരം ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ഡാനിയേല്‍, അസി. സെക്രട്ടറി അനില്‍കുമാര്‍, കേരളാ ട്രാവല്‍ മാര്‍ട്ട് എക്‌സിക്യുട്ടീവ് അംഗം സ്‌കറിയാ ജോസ്, ചടങ്ങില്‍ പങ്കെടുത്ത ഗ്രാമ പഞ്ചായത്ത് അംഗങ്ങളെ ഭാരവാഹകള്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ഡിടിപിസി ഭാരവാഹികളായ ജിജു ജെയിംസ്, ജോസ് എബ്രഹാം, കേരളാ ഹോട്ടല്‍ ആന്റ് റസ്‌റ്റോസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് എ. മുഹമ്മദ് ഷാജി സംസാരിച്ചു. ചടങ്ങില്‍ പങ്കെടുത്ത ഗ്രാമപഞ്ചായത്ത് അംഗങ്ങളെ ടിഡിപിസി ഭാരവാഹകളുല്‍ ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തനം കാഴ്ചവച്ചതിന് സൗത്ത് ഏഷ്യന്‍ ടൂറിസം അവാര്‍ഡ് കരസ്ഥമാക്കിയ തേക്കടിയിലെ നാല് റിസോര്‍ട്ടുകളുടെ പ്രതിനിധികളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും  പൊന്നാട അണിയിച്ച് ആദരിച്ചു.
Next Story

RELATED STORIES

Share it