ലിനിയുടെ മക്കളുടെ വിദ്യാഭ്യാസത്തിന് യുഎഇയില്‍ നിന്ന് കൈത്താങ്ങ്

പാലക്കാട്: നിപാ വൈറസ് ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ മക്കളുടെ സമ്പൂര്‍ണ പഠനചെലവ് ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് പാലക്കാട് നെന്മാറയിലെ അവൈറ്റിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. പറക്കമുറ്റാത്ത ലിനിയുടെ മക്കളായ രണ്ടു വയസ്സുകാരന്‍ സിദ്ധാര്‍ഥിന്റെയും അഞ്ചു വയസ്സുകാരന്‍ ഋതുലിന്റെയും ഈ അധ്യയന വര്‍ഷം മുതല്‍ പ്രഫഷനല്‍ വിദ്യാഭ്യാസമോ ബിരുദാനന്തര ബിരുദമോ വരെയുള്ള സമ്പൂര്‍ണ വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്ന് അവൈറ്റിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അറിയിച്ചത്.
അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്യോതി പാലാട്ട്, ശാന്തി പ്രമോദ് എന്നിവരാണ് ഈ സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നത്. കുട്ടികളുടെ സമ്പൂര്‍ണ വിദ്യാഭ്യാസ ചെലവുകള്‍ അവൈറ്റിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വഹിക്കുന്നതിനെ സംബന്ധിച്ചുള്ള ഔദ്യോഗികമായ രേഖകള്‍ ഉടന്‍ ലിനിയുടെ കുടുംബത്തിന് അധികൃതര്‍ കൈമാറും. പാലക്കാട് ജില്ലയില്‍ നിപാ വൈറസ് രോഗബാധയെ ചെറുക്കുന്നതിനുള്ള പ്രത്യേക പരിപാടികള്‍ നടത്തിവരുകയാണെന്ന് ഡയറക്ടറായ ശാന്തി പ്രമോദും പറഞ്ഞു.
Next Story

RELATED STORIES

Share it