Gulf

ലിനിയുടെ കുടുംബത്തിന് അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് 10 ലക്ഷം രൂപ നല്‍കും

ലിനിയുടെ കുടുംബത്തിന് അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് 10 ലക്ഷം രൂപ നല്‍കും
X


ജിദ്ദ: നിപ്പ  വൈറസ് ബാധയേറ്റ രോഗിയെ പരിചരിച്ച് രോഗ ബാധിതയായി മരണപ്പെട്ട നേഴ്‌സ് ലിനിയുടെ കുടുംബത്തിന്ന് അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് 10 ലക്ഷം രൂപ നല്‍കും. നിപ്പ  വൈറസിനെ കുറിച്ച് ജനങ്ങളില്‍ ഭീതിതമായ അശങ്ക ഉടലെടുത്ത സാഹചര്യത്തില്‍ അബീര്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില്‍ വെച്ചാണ് എക്‌സിക്യൂട്ടീവ്  ഡയറക്ടര്‍ ഡോ.അഹമ്മദ് ആലുങ്ങല്‍ തുക പ്രഖ്യാപിച്ചത്. അസുഖ ബാധിതരെ പരിചരിക്കുമ്പോള്‍ ഉണ്ടായ ലിനിയുടെ ആകസ്മിക മരണത്തില്‍ അബീര്‍ മാനേജ്‌മെന്റ് ദു:ഖം രേഖപെടുത്തുന്നു എന്നും അവരുടെ കുടുംബം സഹായം അര്‍ഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
നിപ്പ വൈറസിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസിന് ഡോ.അഹമ്മദ് കബീര്‍ നേതൃത്വം നല്‍കി. നിപ്പ  വൈറസിന് വായുവിലൂടെ പകരാനുള്ള കഴിവില്ലാത്തതിനാല്‍ ജനങ്ങള്‍  ഭയപെടേണ്ടതില്ല. വൈറസ് ബാധ സ്ഥിരീകരിച്ച ഭാങ്ങളിലുള്ളവര്‍ക്ക് ജാഗ്രത ആവശ്യമാണ്. വൈറസ് ബാധ ഏല്‍ക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പോകുന്നവരും ജോലി ചെയ്യുന്നവരും മാസ്‌ക് ഉപയോഗിക്കുന്നതും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകന്നതും നിപ്പ  വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കും
അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡോ.ജംഷീദ്, ഡോ.റഹ്മാന്‍ എന്നിവര്‍ വിവിധ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
അസീം സേട്ട് , ഗോപി നെടുങ്ങാടി, അബ്ദുല്‍ മജീദ് നഹ സലിം റാവുത്തര്‍, ജലീല്‍ കണ്ണമംഗലം, പി.എം മായിന്‍കുട്ടി , ഹഖ് തിരൂരങ്ങാടി, കബീര്‍ കൊണ്ടോട്ടി ,ജാഫറലി പാലക്കോട്, എഞ്ചിനിയര്‍ ലത്തീഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it