ലിത്വിനെന്‍കോ കൊലപാതക അന്വേഷണം: ബ്രിട്ടന്‍-റഷ്യ ബന്ധം വഷളാക്കിയേക്കും

മോസ്‌കോ: മുന്‍ കെജിബി ഏജന്റ് അലക്‌സാണ്ടര്‍ ലിത്വിനെന്‍കോയുടെ കൊലപാതകം സംബന്ധിച്ച ബ്രിട്ടന്റെ അന്വേഷണം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായേക്കുമെന്ന് റഷ്യ.
2006ല്‍ ലണ്ടനില്‍ വച്ചാണ് പൊളോണിയം 210 വിഷബാധയെത്തുടര്‍ന്ന് ലിത്വിനെന്‍കോ മരിച്ചത്. ഇദ്ദേഹത്തെ കൊലപ്പെടുത്താനുള്ള നടപടികള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ അനുമതിയുണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്ന ബ്രിട്ടന്റെ അന്വേഷണറിപോര്‍ട്ട് കഴിഞ്ഞദിവസം ലണ്ടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
നയതന്ത്ര മാര്‍ഗങ്ങളിലൂടെ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബ്രിട്ടന് റഷ്യ നല്‍കാമെന്ന് സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. ഇതുപോലുള്ള അന്വേഷണങ്ങള്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ വിഷലിപ്തമാക്കാന്‍ തക്കവണ്ണമുള്ളതാണ്- മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പെസ്‌കോവ് പറഞ്ഞു.
ദീര്‍ഘകാല വിദ്വേഷത്തെത്തുടര്‍ന്നാണ് മുന്‍ കെജിബി പ്രവര്‍ത്തകന്റെ കൊലപാതകത്തിനായി പുടിന്‍ സമ്മതം നല്‍കിയതെന്ന് കേസ് പരിഗണിച്ച ബ്രിട്ടിഷ് ജഡ്ജി റോബര്‍ട്ട് ഓവന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
43കാരനായ ലിത്വിനെന്‍കോയ്ക്ക് ലണ്ടനിലെ മില്ലെന്നിയം ഹോട്ടലില്‍ വച്ച് വിഷം നല്‍കുന്നതിനുള്ള പദ്ധതിയില്‍ റഷ്യയുടെ രഹസ്യാന്വേഷണ വിഭാഗം എഫ്എസ്ബിയുടെ നിര്‍ദേശപ്രകാരം ആന്ദ്രേ ലുഗോവി, ദിമിത്രി കോവ്തുന്‍ എന്നിവര്‍ പങ്കുവഹിച്ചതായി ഓവന്റെ റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it