Flash News

ലിഗയുടെ മരണം; സത്യം തെളിയുന്നതുവരെ ഇന്ത്യവിട്ടുപോവില്ലെന്ന് സഹോദരി

ലിഗയുടെ മരണം; സത്യം തെളിയുന്നതുവരെ ഇന്ത്യവിട്ടുപോവില്ലെന്ന് സഹോദരി
X


തിരുവനന്തപുരം:  അയര്‍ലെന്റ് സ്വദേശിനി ലിഗയുടെ മൃതദേഹം തിരുവല്ലത്ത് കണ്ടെത്തിയ സംഭവത്തില്‍ സത്യം തെളിയുന്നതുവരെ ഇന്ത്യവിട്ടുപോവില്ലെന്ന് സഹോദരി ഇലിസ്. ലിഗ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നും ഉറപ്പിച്ചു പറഞ്ഞ സഹോദരി സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും വ്യക്തമാക്കി.
അതേസമയം ഭാര്യയെ കാണാതായെന്നുകാട്ടി നല്‍കിയ പരാതി പോലിസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്്തതെന്ന് ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് ആരോപിച്ചു. അയര്‍ലെന്റിലെത്തിയ അദ്ദേഹം അവിടത്തെ ഒരു സ്വകാര്യ റേഡിയോയോടാണ് ഇതുസംബന്ധിച്ച് പ്രതികരിച്ചത്. പരാതിയുമായി പോലിസ് ഉദ്യോഗസ്ഥരെ സമീപിപ്പിച്ചപ്പോഴൊക്കെ ലിഗ മറ്റെവിടേയ്‌ക്കെങ്കിലും അവധിയാഘോഷിക്കന്‍ പോയതാവാമെന്നാണ് പോലിസ് പറഞ്ഞത്. രണ്ടാഴ്ച്ച വേണ്ടിവന്നു കാര്യങ്ങളുടെ ഗൗരവം അവര്‍ക്ക് മനസ്സിലാക്കിയെടുക്കാന്‍. ലിഗയെ കാണാതായ താമസസ്ഥലത്തിന് വളരെയടുത്താണ് പോലിസ് സ്റ്റേഷന്‍. എന്നിട്ടും കാണാതായ വിവരം തങ്ങള്‍ക്കറിയില്ലെന്ന രീതിയിലാണ് അവര്‍ പെരുമാറിയത്.  മാനസികാസ്വാസ്ഥ്യമുണ്ടെന്നാരോപിച്ച് തന്നെയും നിര്‍ബന്ധിത വൈദ്യചികില്‍സയ്ക്ക് പോലിസുകാര്‍ വിധേയരാക്കി. ഇംഗ്ലീഷ് പറയാനറിയാത്ത പോലിസുകാരാല്‍ ചുറ്റപ്പെട്ട് വല്ലാത്തൊരവസ്ഥയിലായിരുന്നു താന്‍. എന്നാല്‍ പരിസരവാസികളില്‍നിന്നും തനിക്ക് വലിയ സഹായവും അനുകമ്പയും ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it