ലിഗയുടെ കൊലപാതകം: അന്വേഷണം നിര്‍ണായക ഘട്ടത്തില്‍
BY midhuna mi.ptk29 April 2018 8:49 AM GMT
X
midhuna mi.ptk29 April 2018 8:49 AM GMT
തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. കേസില്‍ ഇതുവരെ കസ്റ്റഡിയിലെടുത്തവരുടെ മൊഴിയില്‍ വൈരുദ്ധ്യമുള്ളതായി പോലീസിന് വ്യക്തമായി. അറസ്റ്റ് മാത്രമാണ് ഇനി ബാക്കിയുള്ളത്. അതിന് മുന്‍പ് പ്രതികള്‍ക്കെതിരെ പരമാവധി തെളിവ് ശേഖരിക്കുകയാണ് പോലീസ്. മൂന്ന് പേരാണ് കേസിലെ പ്രതികളെന്നാണ് സൂചന. രണ്ട് പേര് ലഹരി സംഘത്തില്‍ പെട്ടവരും ഒരാല് യോഗാപരിശീലകനുമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവം നടന്ന ദിവസം ഇവര്‍ സ്ഥലത്തില്ലായിരുന്നുവെന്ന മൊഴി കളവാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. യോഗ പരിശീലകനാണ് ലിഗയെ കാട്ടിലെത്തിച്ചത് എന്നാണ് ലഭിക്കുന്ന സൂചന. വള്ളത്തില്‍നിന്നു വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും അറസ്റ്റ് ഉണ്ടാവുകയെന്നു പോലീസ് അറിയിച്ചു.
Next Story
RELATED STORIES
കണ്ണൂര്‍ സര്‍വകലാശാല: പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്...
19 March 2024 11:35 AM GMTബൈജൂസിന്റെ സിഎഫ്ഒ രാജിവച്ചു; ഒഴിയുന്നത് ജോലിയില്‍ പ്രവേശിച്ച്...
24 Oct 2023 6:55 AM GMTപൈലറ്റുമാരുടെ കൂട്ടരാജി; 700 ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന്...
20 Sep 2023 10:46 AM GMTഎസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലിന് തുടങ്ങും; സ്കൂള്‍ കലോല്‍സവം...
18 Sep 2023 8:53 AM GMTഈജിപ്തില്‍ സ്കോളര്‍ഷിപ്പോടെ എംബിബിഎസ് പഠനാവസരം
13 Sep 2023 10:01 AM GMTഎയര്‍ഫോഴ്സില്‍ ജോലി ആഗ്രഹിക്കുന്നോ; നിങ്ങള്‍ക്കിതാ സൗജന്യ പരിശീലനം
8 Jan 2019 11:16 AM GMT