Breaking News

ലിംഗ മാറ്റത്തിന് യുഎഇയില്‍ വിലക്ക്

അബുദബി: സ്വന്തം താല്‍പ്പര്യ പ്രകാരം ലിംഗപരിവര്‍ത്തനം നടത്താന്‍ യു.എ.ഇ. കോടതിയുടെ വിലക്ക്. 3 സ്വദേശികളായ സ്ത്രീകളാണ് സ്വന്തം താല്‍പര്യ പ്രകാരം വിദേശത്ത് പോയി ശസ്ത്രക്രിയയിലൂടെ ലിംഗ മാറ്റം നടത്തി പുരുഷന്‍മാരായി തിരിച്ച് വന്നത്. ഔദ്യോഗികമായി പുരുഷന്‍മാരാക്കി പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഈ ഹരജിയാണ് ഫെഡറല്‍ അപ്പീല്‍ കോടതി തള്ളിയത്. മൂന്ന് പേരുടേയും ആകാരങ്ങള്‍ പുരുഷന്‍മാരെ പോലെ ആയതിനാലാണ് പ്രത്യുല്‍പ്പാദന അവയവങ്ങളില്‍ മാറ്റം വരുത്തിയതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ.അലി അല്‍ മന്‍സൂരി വാദിച്ചിരുന്നത്. അതേ സമയം ജീവശാസ്ത്രപരമായോ ആകാരപരമായോ ഒരു വിഭാഗത്തിലും പെടാത്തവരാണന്ന് തെളിയിക്കുന്ന മൂന്നാം ലിംഗക്കാരാണങ്കില്‍ അവര്‍ക്ക് അതിനനുസരിച്ച് പരിവര്‍ത്തനം നടത്താന്‍ 2016 ല്‍ യു.എ.ഇ. പ്രത്യേകം നിയമ നിര്‍മ്മാണം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it