Flash News

ലിംഗായത്ത് ചര്‍ച്ചല്ല, വെറും ഫോട്ടോഷോപ്പ്; ഹിന്ദുത്വ പ്രചരണം പൊളിഞ്ഞു

ലിംഗായത്ത് ചര്‍ച്ചല്ല,  വെറും ഫോട്ടോഷോപ്പ്; ഹിന്ദുത്വ പ്രചരണം പൊളിഞ്ഞു
X

ബംഗളൂരു: കര്‍ണാടകയില്‍ സംഘപരിവാരത്തിന്റെ മറ്റൊരു നുണപ്രചാരണം കൂടി പൊളിഞ്ഞു. കര്‍ണാടകയിലെ ലിംഗായത്ത് കത്തോലിക്കാ ചര്‍ച്ച് എന്ന പേരില്‍ വ്യാപകമായി ഹിന്ദുത്വര്‍ പ്രചരിപ്പിച്ച ഫോട്ടോ വെറും ഫോട്ടോഷോപ്പാണെന്ന് തെളിഞ്ഞു. സ്വാമി പരിപൂര്‍ണാനന്ദയുടെ ഔദ്യോഗിക പേജില്‍ ഉള്‍പ്പെടെ ഈ ഫോട്ടോ പ്രത്യക്ഷപ്പെട്ടിരുന്നു.

പതിവ് പോലെ കേരളത്തില്‍ നിന്നുള്ള സംഘപരിവാര നേതാവ് പ്രതീഷ് വിശ്വനാഥ് പ്രചരണം ഏറ്റെടുത്തു. ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ച് പ്രതീഷ് ട്വീറ്റ് ചെയ്തു. കേരളത്തിലെയും തമിഴ്‌നാട്ടിലെും നാടാറുകളെപ്പോലെ, ആന്ധ്രയിലെയും തെലങ്കാനയിലെയും റെഡ്ഡിമാരെപ്പോലെ, കര്‍ണാടകയിലെ ലിംഗായത്തുകളെയും ലക്ഷ്യമിടുകയാണ്. തികച്ചും ഹിന്ദു വിരുദ്ധമായി മാറിക്കഴിഞ്ഞ കോണ്‍ഗ്രസ് ഇവാഞ്ചലിസ്റ്റുകള്‍ക്ക് മതപരിവര്‍ത്തനത്തിനുള്ള മാര്‍ഗം എളുപ്പമാക്കുകയാണ്- പ്രതീഷ് ട്വീറ്റില്‍ ആരോപിക്കുന്നു.

അതേ സമയം, മഹാരാഷ്ട്രയിലെ ധാനുവിലുള്ള ഔവര്‍ ലേഡി ഓഫ് ഡോളേഴ്‌സ് ചര്‍ച്ച് എന്ന ക്രിസ്ത്യന്‍ ആരാധനാലയത്തിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്താണ് ലിംഗായത്ത് ചര്‍ച്ച് എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന വസ്തുത പുറത്തുവന്നു.

[caption id="attachment_374307" align="alignnone" width="525"] പ്രതീഷ് വിശ്വനാഥിന്റെ ട്വിറ്റര്‍ പോസ്റ്റ്‌[/caption]

ഇതുമായി ബന്ധപ്പെട്ട് ഹിന്ദുത്വരുടെ പോസ്റ്റുകളില്‍ മുഴുവന്‍ കോണ്‍ഗ്രസിനെയും ജെഡിഎസിനെയുമാണ് ലക്ഷ്യമിടുന്നത്. കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നെട്ടോട്ടമോടുന്ന ബിജെപി ലിംഗായത്ത് എംഎല്‍എമാരെ ഒപ്പം കൂട്ടാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രചരണമെന്നാണ് കരുതുന്നത്.

കോണ്‍ഗ്രസിലെ അഞ്ച് ലിംഗായത്ത് എംഎല്‍എമാര്‍ ബിജെപിയെ പിന്തുണക്കുമെന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. ബിജെപി സ്വാധീനമുള്ള  ലിംഗായത്ത് മഠങ്ങളെയും ഇക്കാര്യത്തില്‍ ഉപയോഗിക്കുന്നുണ്ട്. കോണ്‍ഗ്രസും ജെഡിഎസും ലിംഗായത്തുകള്‍ക്ക് എതിരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ബിജെപി ശ്രമം.
Next Story

RELATED STORIES

Share it