Districts

ലിംഗസമത്വത്തിനു തടസ്സം ജാതിയും വ്യവസ്ഥകളും: പ്രഫ. നൈല കബീര്‍

തിരുവനന്തപുരം: ഇന്ത്യന്‍സമൂഹത്തില്‍ ലിംഗസമത്വത്തിനു തടസ്സമാവുന്നത് പരമ്പരാഗതമായി പിന്തുടരുന്ന ചില വ്യവസ്ഥകളും ജാതിസമ്പ്രദായവുമാണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രഫ. നൈല കബീര്‍.
സംസ്ഥാന സാമൂഹികനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്ക് കോവളം സമുദ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ലിംഗസമത്വ രാജ്യാന്തര സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു നൈല. 'സാമ്പത്തികവളര്‍ച്ച, മനുഷ്യശേഷി വികസനം, അടിസ്ഥാന പൗരത്വം ഒരു ലിംഗപരിപ്രേക്ഷ്യം' എന്നതായിരുന്നു വിഷയം.
സ്വയംതൊഴിലും സ്വാതന്ത്ര്യവും സ്ത്രീകളുടെ വിദ്യാഭ്യാസപരമായ ശാക്തീകരണത്തിലും കാര്യമായ പങ്കുവഹിക്കുന്നുണ്ടെന്ന് നൈല കബീര്‍ പറഞ്ഞു.
സമ്മേളനം ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്തു. ജെന്‍ഡര്‍ പാര്‍ക്കിന്റെ ലോഗോ ഗവര്‍ണറില്‍നിന്ന് ഏറ്റുവാങ്ങി മന്ത്രി കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. ട്രാന്‍സ് ജെന്‍ഡര്‍ പോളിസി ചീഫ് സെക്രട്ടറിയില്‍ നിന്ന് ഏറ്റുവാങ്ങി ട്രാന്‍സ് ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അക്കായി പദ്മശാലി പ്രകാശനം ചെയ്തു.
Next Story

RELATED STORIES

Share it