Districts

ലിംഗസമത്വം: സമ്മേളനത്തില്‍ വിദഗ്ധര്‍ പങ്കെടുക്കും

തിരുവനന്തപുരം: ലിംഗവിവേചനത്തിനു വിരാമമിട്ട് സമത്വം നിലനിര്‍ത്താനുള്ള കാഴ്ചപ്പാടുകളും പ്രായോഗിക ആശയങ്ങളും പങ്കിട്ട് നയരൂപീകരണത്തിനു ലക്ഷ്യമിടുന്ന പ്രഥമ രാജ്യാന്തര സമ്മേളനത്തില്‍ ആഗോളതലത്തിലെ വിദഗ്ധരും നയകര്‍ത്താക്കളും പങ്കെടുക്കും. നവംബര്‍ 12 മുതല്‍ 14വരെ കോവളത്തു നടക്കുന്ന ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് ഓണ്‍ ജെന്‍ഡര്‍ ഈക്വാലിറ്റി (ഐസിജിഇ1)യില്‍ വിദഗ്ധര്‍ നൂതനാശയങ്ങള്‍ പങ്കുവയ്ക്കും. ജെന്‍ഡര്‍ പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ യുഎന്‍ വിമന്റെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്.

കെടിഡിസി സമുദ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ജെ ന്‍ഡര്‍ ഇ ന്‍സ്റ്റിറ്റിയൂട്ട് പ്രഫ. നൈല കബീര്‍, എഴുത്തുകാരിയും നിയമവിദഗ്ധയുമായ ഫഌവിയ ആഗ്‌നസ്, പ്രശസ്ത സാമൂഹിക സന്നദ്ധപ്രവര്‍ത്തക ഡോ. മല്ലിക സാരാഭായ്, അമേരിക്കന്‍ പബ്ലിക് ബ്രോഡ്കാസ്റ്റിങ് സര്‍വീസിന്റെ മുന്‍ പ്രസിഡന്റും സിഇഒയുമായ മിസ് പാറ്റ് മിച്ചല്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വംനല്‍കും.
Next Story

RELATED STORIES

Share it