Flash News

ലാഹോര്‍ നയതന്ത്രം: മോഡിക്ക് അമേരിക്കന്‍ മാധ്യമങ്ങളുടെ പ്രശംസ

ലാഹോര്‍ നയതന്ത്രം: മോഡിക്ക് അമേരിക്കന്‍ മാധ്യമങ്ങളുടെ പ്രശംസ
X
modi lahoreന്യൂയോര്‍ക്ക് : പ്രധാനമന്ത്രി നരേന്ദ്രമോഡിയുട അപ്രതീക്ഷിത പാകിസ്താന്‍ സന്ദര്‍ശനത്തിന് അമേരിക്കന്‍ മാധ്യമങ്ങളുടെ പ്രശംസ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ മോഡി-ഷരീഫ് കൂടിക്കാഴ്ച സുപ്രധാന നാഴികക്കല്ലാകുമെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ വാഴ്ത്തിയത്.
രണ്ട് ആണവശക്തികള്‍ തമ്മിലുള്ള അനുരഞ്ജനശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്ന നടപടിയായാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പുതിയ സംഭവവികാസങ്ങളെ വിശേഷിപ്പിച്ചത്. ബന്ധങ്ങളുടെ മഞ്ഞുരുകുന്നതിന്റെ സൂചനയെന്നാണ് ചിക്കാഗോ ട്രൈബ്യൂണ്‍ വിശേഷിപ്പിച്ചത്.
മോഡി അധികാരമേറ്റതില്‍പ്പിന്നെയുള്ള ഏറ്റവും വലിയ അല്‍ഭുതമെന്നാണ് ടൈം മാസിക നടപടിയെ വിശേഷിപ്പിച്ചത്്. ഒരു നയത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള മോഡിയുടെ ചുവടുമാറ്റത്തെ നയതന്ത്ര നൃത്തം-ഡിപ്ലോമാറ്റിക് ഡാന്‍സ് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത്.
Next Story

RELATED STORIES

Share it