Flash News

ലാസ് വേഗസ് കൂട്ടക്കൊല : വെടിവയ്പിന് മുമ്പ് പാഡക് ഒരുലക്ഷം ഡോളര്‍ പിന്‍വലിച്ചു



ലോസ് ആഞ്ചലസ്: ലാസ് വേഗസില്‍ വെടിവയ്പ് നടത്തുന്നതിനു മുമ്പ് അക്രമി സ്റ്റീഫന്‍ പാഡക്ക് ഒരുലക്ഷം യുഎസ് ഡോളര്‍ പിന്‍വലിച്ചതായി കണ്ടെത്തി. കൂടാതെ മാന്‍ഡലേ ബെയയിലെ ഹോട്ടലില്‍ താമസിച്ചിരുന്ന മുറിക്ക് ചുറ്റും ഇയാള്‍ നിരീക്ഷിക്കുന്നതിനായി രഹസ്യ കാമറകള്‍ സ്ഥാപിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.സ്റ്റീഫന്‍ പാഡകിനൊപ്പം ഉണ്ടായിരുന്ന പെണ്‍സുഹൃത്ത് മറിലൂ ഡാന്‍ലി(62) ഫിലിപ്പീന്‍സില്‍ നിന്ന് യുഎസിലെത്തിയതായി വിവരമുണ്ട്. ഡാന്‍ലി ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയതായി എഫ്ബിഐ പറയുന്നു. ഇവരും അക്രമിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ വ്യക്തത വരുത്താന്‍ യുഎസ് ഫിലിപ്പീന്‍ പോലിസിന്റെ സഹായം തേടിയിട്ടുണ്ട്. സ്റ്റീഫന്‍ പാഡക് സപ്തംബര്‍ 28 മുതല്‍ മാന്‍ഡലേ ബേ ഹോട്ടലില്‍ താമസിച്ചിരുന്നതായി പോലിസ് പറഞ്ഞു. ഇയാളുടെ മുറിയില്‍ നിന്ന് 23 തോക്കുകള്‍ പോലിസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 19 തോക്കുകളും വെടിയുണ്ടകളും കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. അക്രമി വെടിവയ്ക്കാനുണ്ടായ കാരണം കണ്ടെത്താന്‍ പോലിസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇയാളുടെ പെണ്‍ സുഹൃത്തിനെ ചോദ്യം ചെയ്യുന്നതോടെ ഇതിനുള്ള ഉത്തരം കണ്ടെത്താനാവുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍.അക്രമി 11 മിനിറ്റോളം തുടര്‍ച്ചയായി വെടിവയ്പു നടത്തിയതായി പോലിസ് അറിയിച്ചു കഴിഞ്ഞദിവസം ലാസ് വേഗസില്‍ നടന്ന വെടിവയ്പില്‍ 59 പേര്‍ കൊല്ലപ്പെടുകയും 500ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ 45 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലാസ് വേഗസിലെത്തി. അന്വേഷണ ഉദ്യോഗസ്ഥരുമായി ട്രംപ്  കൂടിക്കാഴ്ച നടത്തി.
Next Story

RELATED STORIES

Share it