ലാവ്‌ലിന്‍ കേസ്: ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരായ റിവിഷന്‍ ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ ഉള്‍പ്പെടെ നല്‍കിയ ഹരജികള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തെ തുടര്‍ന്നാണ് ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ചില്‍ കേസ് പരിഗണനയ്‌ക്കെത്തുന്നത്. ഫെബ്രുവരി അവസാന വാരം കേസ് കേള്‍ക്കാമെന്നാണ് സര്‍ക്കാരിന്റെ ഹരജിയില്‍ ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നത്. സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയ ലാവ്‌ലിന്‍ ഇടപാടില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് പിണറായിക്കും ഉദ്യോഗസ്ഥരായ മറ്റ് പ്രതികള്‍ക്കുമെതിരേ തെളിവുണ്ടായിട്ടും അതു പരിഗണിക്കാതെയാണ് കുറ്റവിമുക്തരാക്കിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
Next Story

RELATED STORIES

Share it