ലാല്‍ മസ്ജിദ് കൈയേറ്റം: സിആര്‍പിഎഫിന് നോട്ടീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ലാല്‍ മസ്ജിദ് കൈയേറ്റത്തില്‍ അര്‍ധ സൈനിക വിഭാഗമായ സിആര്‍പിഎഫിന്് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ നോട്ടീസ്. മസ്ജിദിന്റെ ഭൂമി വലിയ തോതില്‍ സിആര്‍പിഎഫ് ഈ വര്‍ഷം തുടക്കത്തില്‍ കൈയേറിയിരുന്നു. കൈയേറ്റത്തെ തുടര്‍ന്ന് മസ്ജിദിനും ഖബര്‍സ്ഥാനിനും കേടുപാടു വന്നിരുന്നു. അധികൃതര്‍ ഈ ഭൂമി തങ്ങള്‍ക്ക് പതിച്ചുനല്‍കിയെന്നു സിആര്‍പിഎഫില്‍ നിന്നു മറുപടി ലഭിച്ചതായി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ (ഡിഎംസി) അറിയിച്ചു. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സ്ഥലം കൈവശം വയ്ക്കുന്നതെന്നും അര്‍ധസൈനിക വിഭാഗം പറയുന്നു.
ഫെബ്രുവരി 28നും ഈ മാസം 21നും ന്യൂനപക്ഷ കമ്മീഷന്‍ സംഘം പ്രദേശം സന്ദര്‍ശിച്ചിരുന്നു. മസ്ജിദില്‍ നിര്‍മാണങ്ങളോ, മറ്റ് പ്രവര്‍ത്തനങ്ങളോ നടത്തരുതെന്ന് സിആര്‍പിഎഫിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it