thrissur local

ലാലൂരില്‍ നാലാമത്തെ കുടിവെള്ള പദ്ധതി

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷ ന്‍ ലാലൂര്‍ ഡിവിഷനിലെ അരണാട്ടുകര വിന്‍സെന്റ് ഡി പോ ള്‍ നഗര്‍ മേഖലയില്‍ ആരംഭിച്ച നീര്‍ കുടിവെള്ള പദ്ധതി മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പമ്പ് ഹൗസിന്റെ താക്കോല്‍ദാനം ഡെപ്യൂട്ടി മേയര്‍ ബീന മുരളി നിര്‍വഹിച്ചു.
ലാലൂര്‍ ഡിവിഷന്‍ കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ ലാലി ജയിംസ് അധ്യക്ഷയായി. ഡിവിഷനില്‍ ഈ മാസം പ്രവര്‍ത്തനം തുടങ്ങിയ നാലാമത്തെ കുടിവെള്ള പദ്ധതിയാണിത്.
മൂന്നു കുടിവെള്ള പദ്ധതികള്‍കൂടി ഉടനേ പൂര്‍ത്തിയാകും. കോര്‍പറേഷന്‍ മേഖലയില്‍ ഏറ്റവും കുടിവെള്ള ക്ഷാമം അനുഭവപ്പെടാറുള്ള ഈ മേഖലയില്‍ ലോറിവെള്ളത്തെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.
ചെറുകിട പ്രാദേശിക പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ലോറിവെള്ളം ഒഴിവാക്കാനാകുമെന്ന് കൗണ്‍സിലര്‍ ലാലി ജയിംസ് അറിയിച്ചു.കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഫ്രാന്‍സിസ് ചാലിശേരി, പി. സുകുമാരന്‍ എന്നിവരും ശിവാനന്ദന്‍ പാറമേല്‍, സി.ജെ. വാറുണ്ണി, ലൂയിസ് താഴത്ത് എന്നിവരും പ്രസംഗിച്ചു.
Next Story

RELATED STORIES

Share it