ലാലുവിനെതിരായ കേസ് കോടതി അവസാനിപ്പിച്ചു

പട്‌ന : ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരായ കേസ് ജില്ലാ കോടതി അവസാനിപ്പിച്ചു. സര്‍ക്കാര്‍ അപേക്ഷയെ തുടര്‍ന്നാണിത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് അവസാനിപ്പിച്ചത്. ലാലുവി ന്റെ മകള്‍ മല്‍സരിച്ച പാടലിപുത്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ഒരു ഫോട്ടോഗ്രാഫറെ തടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു കേസ്.ആര്‍ജെഡി ആഹ്വാനം ചെയ്ത ബന്ദിനിടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതിന് ലാലുവിനും മക്കള്‍ക്കെതിരെയും രജി സ്റ്റര്‍ ചെയ്ത മറ്റൊരു കേസും സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
Next Story

RELATED STORIES

Share it