Second edit

ലാറ്റിന്‍ ഭ്രാന്ത്‌

ലാറ്റിനമേരിക്കയിലെ തുറന്ന രക്തക്കുഴലുകള്‍ എന്ന പ്രശസ്ത കൃതിയുടെ കര്‍ത്താവായ ഉറുഗ്വേയിലെ എഡ്വാര്‍ഡോ ഗലിയാനോ ലോകകപ്പ് ഫുട്‌ബോള്‍ മാച്ച് നടക്കുമ്പോള്‍ തന്റെ ഫഌറ്റിനു മുമ്പില്‍ 'ഫുട്‌ബോള്‍ കാരണം അടച്ചു' എന്നൊരു ബോര്‍ഡ് വയ്ക്കാറുണ്ടായിരുന്നുവത്രേ. മറ്റൊരു ഭൂഖണ്ഡത്തിലുമില്ലാത്തവണ്ണം ലാറ്റിനമേരിക്കന്‍ ജനത ഫുട്‌ബോളുമായി താദാത്മ്യം പ്രാപിച്ചതിന്റെ തെളിവായിരുന്നുവത്. താരതമ്യേന അഗമ്യമായ പല നഗരങ്ങളിലും ലോകകപ്പ് മാച്ച് നടക്കുമ്പോള്‍ പതിനായിരക്കണക്കിന് ലാറ്റിനമേരിക്കക്കാരാണ് റഷ്യയിലേക്കു പറന്നത്. ബ്രസീല്‍ 73000, കൊളംബിയ 65000, മെക്‌സിക്കോ 60000, അര്‍ജന്റീന 54000, പെറു 44000 അങ്ങനെ കണക്കു നീളുന്നു. അതിനു പുറമേയാണ് ഈ പ്രദേശങ്ങളില്‍ നിന്നൊക്കെ യൂറോപ്പിലേക്ക് കുടിയേറിയവരുടെ സാന്നിധ്യം. തെക്കെ അമേരിക്കയില്‍ നിന്നു റഷ്യയിലെത്താന്‍ ശരാശരി ആറുലക്ഷം രൂപയെങ്കിലും ചെലവു വരും.
ഈ ഭ്രാന്തിനു പ്രധാന കാരണം ഫുട്‌ബോളും ദേശസ്‌നേഹവും കലരുന്നതാണെന്നു നിരീക്ഷകര്‍ കരുതുന്നു. പലരും ഗാലറികളില്‍  ദേശീയ ഗാനങ്ങളാണു പാടുന്നത്.  മറ്റൊരു കാരണം, മറ്റൊരു കളിയിലുമില്ലാത്ത വൈദഗ്ധ്യം തെക്കെ അമേരിക്കന്‍ കളിക്കാര്‍ക്കുണ്ട് എന്നതായിരിക്കും. ഒരു ലാറ്റിനമേരിക്കന്‍ ടീമിനും ക്വാര്‍ട്ടര്‍ ഫൈനല്‍ കടക്കാന്‍ പറ്റിയില്ല എന്നതു ശരി. എന്നാല്‍, പല യൂറോപ്യന്‍ ക്ലബ്ബുകളിലും അവരാണു താരങ്ങള്‍. ലോകജനസംഖ്യയില്‍ 8.5 ശതമാനം മാത്രമേയുള്ളുവെങ്കിലും ഇപ്രാവശ്യം ലോകകപ്പ് നേടാന്‍ മല്‍സരിച്ച ടീമുകളില്‍ 25 ശതമാനം അവരായിരുന്നു.
Next Story

RELATED STORIES

Share it