Cricket

ലാറയേയും സചിനേയും മറികടന്ന് കിങ് കോഹ്‌ലി; റെക്കോഡുകള്‍ ഇതാ

ലാറയേയും സചിനേയും മറികടന്ന് കിങ് കോഹ്‌ലി; റെക്കോഡുകള്‍ ഇതാ
X


1, ആറ് ഇരട്ട സെഞ്ച്വറി നേടിയ ഏക        ക്യാപ്റ്റന്‍, മറികടന്നത് അഞ്ച് ഇരട്ട      സെഞ്ച്വറിയുള്ള ബ്രയാന്‍ ലാറയുടെ   റെക്കോഡിനെ. ലാറ 47 മല്‍സരങ്ങ ളില്‍ നിന്ന് ഈ നേട്ടം കൈവരിച്ചപ്പോള്‍ കോഹ്‌ലിക്ക് വേണ്ടി വന്നത് 32 മല്‍സരം.
2, ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറി        നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡില്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ക്കും വീരേന്ദര്‍ സെവാഗിനുമൊപ്പം. ആറ് ഇരട്ടസെഞ്ച്വറികളാണ് സചിന്റെ പേരിലുള്ളത്. നാല് ഇരട്ടശതകങ്ങളും രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയുമാണ് സെവാഗ് നേടിയത്. അഞ്ച് ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള ദ്രാവിഡിനെ കോഹ്‌ലി മറികടന്നു.
3, തുടര്‍ച്ചയായി രണ്ട് ഇരട്ട സെഞ്ച്വ       റി നേടുന്നആറാമത്തെ ബാറ്റ്‌സ്മാനാണ് കോഹ്‌ലി. രണ്ടാമത്തെ ഇന്ത്യക്കാരനും. ഇതിന് മുമ്പ് വിനോദ് കാംബ്ലിയാണ് ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാരന്‍.  ഏറ്റവും വേഗത്തില്‍ 52 സെഞ്ച്വറി നേടുന്ന താരമായി കോഹ്‌ലി. 350 ഇന്നിങ്‌സില്‍ നിന്ന് കോഹ്‌ലി  52 സെഞ്ച്വറി അടിച്ചപ്പോള്‍ മറികടന്നത് 378 ഇന്നിങ്‌സില്‍ നിന്ന് 52 സെഞ്ച്വറി തികച്ച ഹാഷിം അംലയുടെ റെക്കോഡിനെ.
4,  ഒരു വര്‍ഷത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ      താരമായി കോഹ്‌ലി. ഈ നേട്ടം കോഹ്‌ലിക്കൊപ്പം നില്‍ക്കുന്നത് ഇത് രണ്ടാം തവണ (2016, 2017). ഈ റെക്കോഡ് സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാണ് കോഹ്‌ലി. ഡോണ്‍ ബ്രാഡ്മാന്‍ (1930), റിക്കി പോണ്ടിങ് (2003), മൈക്കില്‍ ക്ലാര്‍ക്ക് (2012), ബ്രണ്ടന്‍ മക്കല്ലം (2014) എന്നിവരാണ് ഈ റെക്കോഡ് നേടിയിട്ടുള്ള മറ്റുതാരങ്ങള്‍.
Next Story

RELATED STORIES

Share it