Kollam Local

ലാപ്പാ തൊളിലാളികളുടെ സമരം: ജീവനക്കാരും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം

പന്മന:കേരള പൊതു മേഖലാ സ്ഥാപനമായ ചവറ കെഎംഎംഎല്ലില്‍ ജീവനക്കാരും ലാപ്പാ തൊഴിലാളികളും തമ്മില്‍ ചെറിയ രീതിയില്‍ വാക്കേറ്റവും സംഘര്‍ഷവും നടന്നു.
ഇ്ന്നലെ 9.30 ഓടെ ആയിരുന്നു സംഭവം. കമ്പനിക്കായി വീടും വസ്തുവും വിട്ട് നല്‍കിയ ലാപ്പാതൊഴിലാളികള്‍ സ്ഥിര നിയമനം വേണമെന്നാവശ്യപ്പെട്ട് കമ്പനിപ്പടിക്കല്‍ കുറേ ആഴ്ചകളായി സമരംനടത്തി വരുകയായിരുന്നു. ലാപ്പാ തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ച് പന്മന പഞ്ചായത്ത് എല്‍ഡിഎഫ് ജനപ്രതിനിധികള്‍ സംസാരിക്കവേ ജീവനക്കാര്‍ കമ്പനിക്കുളളിലേക്ക് തളളിക്കയറാനുളള ശ്രമത്തിനിടയാലാണ് വാക്കേറ്റ—ത്തിനിടയാക്കിയത്. സമരാനുകൂലികള്‍ സ്ഥിരം ജീവനക്കാരെ കമ്പനിക്കുളളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍ ഐഎന്‍ടിയുസി , യുടിസിസി പ്രവര്‍ത്തകര്‍ കമ്പനിക്കുളളിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് ലാപ്പാ തൊഴിലാളികള്‍ പറയുന്നു. പ്രശ്‌നം വഷളായതിനെ തുടര്‍ന്ന് പോലിസ് ഇടപെട്ട് രണ്ട് കൂട്ടരെയും പിന്‍തിരിപ്പിച്ചു. പരസ്പരം മര്‍ദ്ധിച്ചെന്നാരോപിച്ച് ദേശീയ പാത ഉപരോധിക്കാന്‍ നടത്തിയ ശ്രമം നേതാക്കള്‍ ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. ലാപ്പാ തൊഴിലാളികളുടെ മര്‍ദ്ധനത്തില്‍ കമ്പനിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. സ്ഥലത്ത് പോലിസ് ക്യാംപ് ചെയ്യുകയാണ്.
Next Story

RELATED STORIES

Share it