ലാത്തൂരില്‍ 15 ദിവസത്തിനകം ട്രെയിന്‍ വഴി വെള്ളമെത്തും

മുംബൈ: വരള്‍ച്ച രൂക്ഷമായ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തീവണ്ടിമാര്‍ഗം അടുത്ത 15 ദിവസത്തിനകം വെള്ളമെത്തിക്കുമെന്നു സംസ്ഥാനസര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു.
ലാത്തൂരില്‍ തീവണ്ടിമാര്‍ഗം വെള്ളം വിതരണം ചെയ്യാന്‍ എല്ലാ തയ്യാറെടുപ്പുകളുമായിട്ടുണ്ടെന്നും അടുത്ത രണ്ടാഴ്ചയ്ക്കകം വെള്ളം നിറച്ച ആദ്യ തീവണ്ടി ലാത്തൂരില്‍ എത്തുമെന്നും റവന്യൂമന്ത്രി ഏകനാഥ് ഖദ്‌സെ പറഞ്ഞു. ലാത്തൂരിലെ ജലക്ഷാമം സംബന്ധിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണു മന്ത്രി ഇക്കാര്യം പറഞ്ഞത്. ലാത്തൂരിലും മറാത്തവാഡയുടെ ഇതരഭാഗങ്ങളിലും അനുഭവപ്പെടുന്ന ജലപ്രതിസന്ധി പരിഹരിക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ ആരോപണം മന്ത്രി തള്ളി.
നീണ്ട സംഭാഷണങ്ങളല്ല പരിഹാരമാണ് ആവശ്യമെന്ന് ചവാന്‍ പറഞ്ഞു.കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ 100 കിലോമീറ്റര്‍ നീളമുള്ള പൈപ്പ് ലൈന്‍ വഴിയാണ് ഉസ്മാന്‍ബാദില്‍ വെള്ളമെത്തിച്ചത്. ലാത്തൂരിനുവേണ്ടി ഈ സര്‍ക്കാരിന് അത്തരം പദ്ധതി നടപ്പാക്കിക്കൂടെ?- അദ്ദേഹം ചോദിച്ചു.
Next Story

RELATED STORIES

Share it