malappuram local

ലഹരി വില്‍പന ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച് പണം കവര്‍ന്നു

പൊന്നാനി: ലഹരി വില്‍പ്പന ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ ഒരു സംഘം മര്‍ദ്ദിച്ച് പണം കവര്‍ന്നതായി പൊന്നാനി പോലിസില്‍ പരാതി നല്‍കി. വെളിയങ്കോട് എസ്ഡിപിഐ പ്രവര്‍ത്തകനും സംയുക്ത ട്രൈവേഴ്‌സ് യൂനിയന്‍ രക്ഷാധികാരിയുമായ കടമ്പാളത്ത് അബ്ദുട്ടിക്ക എന്നയാളെയാണ് ഒരുപറ്റം സാമൂഹിക ദ്രോഹികള്‍ ഇന്നലെ രാത്രി അക്രമിക്കുകയും കൈവശം ഉണ്ടായിരുന്ന പണം കവരുകയും ചെയ്തത്. ഇതില്‍പ്രതിഷേധിച്ച് വെളിയങ്കോട് സംയുക്ത ഡ്രൈവേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ വെളിയങ്കോട് പ്രതിഷേധ പ്രകടനം നടത്തി. വെളിയങ്കോട്, അയോട്ടിച്ചിറ എന്നിവിടങ്ങളിലെ ഓട്ടോ സ്റ്റാന്റ് കേന്ദ്രീകരിച്ച് മദ്യവും മറ്റ് ലഹരി വസ്തുക്കളും വില്‍പ്പന നടത്തുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിനെ ആക്രമിച്ചത്. രണ്ട് മാസം മുന്‍പ് മറ്റൊരു ഓട്ടോ െ്രെഡവറെയും സമാനമായി അക്രമിച്ചിരുന്നു .ഈ കേസില്‍ കണ്ട്ബസാര്‍ സ്വദേശി മുജീബ് രണ്ട് മാസമായി തടവിലാണ്.പുതുതലമുറയെ നാശത്തിലേക്ക് തള്ളിവിടുന്ന ഇത്തരം വിദ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അധികാരികള്‍ മൗനം പാലിക്കുകയാണെങ്കില്‍ എന്ത് വിലകൊടുത്തും ജനകീയമായി പ്രതിരോധം തീര്‍ക്കുമെന്ന് ജെഎംടിയു വെളിയംങ്കോട് ഏരിയാ കമ്മിറ്റി അറിയിച്ചു.സാമൂഹിക ദ്രോഹികളുടെ അക്രമത്തില്‍ പരിക്കേറ്റ് പൊന്നാനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അബ്ദുട്ടിക്കയെ എസ്ഡിപിഐ പൊന്നാനി മണ്ഡലം പ്രസിഡന്റ് സോഫി, വെളിയംങ്കോട് എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി ടി വി സി റഫീക്ക് , അയോട്ടിച്ചിറ ജെഎംടിയു ബ്രഞ്ച് പ്രസിഡന്റ് യൂസഫ്, വെളിയങ്കോട് ഏരിയാ പ്രസിഡന്റ് റസാക്ക് മാനത്ത് പറമ്പില്‍, സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് പുത്തന്‍ വീട്ടില്‍ അബ്ദുല്‍ സലാം, മൊയ്തീന്‍, ഷാഫി എന്നിവര്‍ സന്ദര്‍ശിച്ചു
Next Story

RELATED STORIES

Share it