World

ലഹരി വിരുദ്ധ നീക്കം; ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടത് 100ലേറേ പേര്‍

ധക്ക: ലഹരി വില്‍പന കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന പരിശോധനയില്‍ ബംഗ്ലാദേശില്‍ 12 പേര്‍ കൊല്ലപ്പെട്ടു. രാജ്യമൊട്ടാകെ നടക്കുന്ന ലഹരിക്കെതിരായ പോലിസിന്റെയും റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്റെയും (ആര്‍എബി) നടപടിയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 105 ഓളം പേരാണ്. ധക്ക ഉള്‍പ്പെടെ സ്വയംഭരണാധികാരമുള്ള ഒമ്പതു ജില്ലകളിലെ ലഹരിവില്‍പന കേന്ദ്രങ്ങളില്‍ കഴിഞ്ഞദിവസം രാത്രി നടന്ന പരിശോധനയിലാണു 12 പേര്‍ കൊല്ലപ്പെട്ടത്. റെയ്ഡില്‍ കൊല്ലപ്പെടുന്ന ലഹരിവില്‍പനക്കാരുടെ മൃതദേഹം തെരുവിലും റോഡരികിലും ഓടകളിലുമാണു കാണപ്പെട്ടത്. പോലിസിനെതിരേയും ആര്‍എബിക്കെതിരേയും ബംഗ്ലാദേശില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ബംഗ്ലാദേശില്‍ പരിശോധനകളുടെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്നതില്‍ അന്താരാഷ്ട്ര സമൂഹം ആശങ്ക അറിയിച്ചിട്ടുണ്ട്. അതേസമയം ലഹരി മാഫിയയുടെ ആക്രമണത്തെ തുടര്‍ന്നു പോലിസ് തിരിച്ച് ആക്രമിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. കഴിഞ്ഞ 15നാണു യാബ എന്ന ലഹരിവസ്തുവിനെതിരേ ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന നടപടി പ്രഖ്യാപിച്ചത്.
ബംഗ്ലാദേശില്‍ ലഹരിവസ്തുക്കള്‍ നിര്‍മിക്കുന്നില്ല. എന്നാല്‍ അടുത്തിടെ യാബ എന്ന ലഹരിവസ്തുവിന്റെ ഉപയോഗം രാജ്യത്തു വര്‍ധിച്ചുവരികയായിരുന്നു. മ്യാന്‍മാറില്‍ നിന്നാണു യാബ കടത്തിക്കൊണ്ടുവരുന്നതെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it