kozhikode local

ലഹരി വസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍

പേരാമ്പ്ര: നിരോധിത പുകയില ലഹരി വസ്തുക്കളുടെ വന്‍ ശേഖരവുമായി രണ്ടംഗ സംഘം അറസ്റ്റില്‍.
പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്തു നിന്നാണ് ആള്‍ട്ടോ കാറിലെത്തിയ രണ്ടംഗ സംഘത്തെ അഡീഷനല്‍ എസ്‌ഐമാരായ രവീന്ദ്രന്‍, പി കെ ഗംഗാധരന്‍, സിവില്‍ പോലിസ് ഓഫിസര്‍ സുരേഷ് എന്നിരവടങ്ങിയ സംഘം പിടികൂടിയത്.
കണ്ണൂര്‍ സ്വദേശികളായ റാഷിദ് (30), ഇക്ബാല്‍ (25) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരില്‍ നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങളായ ഹാന്‍സ്, കൂള്‍സ്, മധു എന്നിവയുടെ ആറായിരത്തോളം പാക്കറ്റുകള്‍ പിടിച്ചെടുത്തു.
പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്തെ കടയില്‍ വില്‍പനക്കായി കൊണ്ടുവന്നതാണ് ലഹരി വസ്തുക്കള്‍.
Next Story

RELATED STORIES

Share it