kozhikode local

ലഹരി മുക്ത ദേശത്തിനായി നാടെങ്ങു ബഹുജന കൂട്ടായ്മകള്‍

കോഴിക്കോട്: ലഹരിമുക്ത ദേശത്തിനായി നാടൊരുങ്ങുന്നു. നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും പിടിയില്‍ നിന്നും സമൂഹത്തിന് രക്ഷാകവചം ഒരുക്കുകയാണ് പ്രദേശിക ജനകീയ കൂട്ടായ്മകള്‍. ലഹരിമുക്ത മേരിക്കുന്ന്, ലഹരിമുക്ത തെക്കെപ്പുറം തുടങ്ങിയ പദ്ധതികള്‍ക്കായി മത-രാഷ്ട്രീയ വേര്‍തിരിവില്ലാതെയാണ് പ്രവര്‍ത്തനം.
മേരിക്കുന്നിനെ ലഹരി മുക്തമാക്കാന്‍ ജിയോസ് (ജെഡിടി ഇസ്‌ലാം ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) കഴിഞ്ഞ ഏഴു വര്‍ഷമായി പോരാട്ടം തുടങ്ങിയിട്ട്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മലാപ്പറമ്പ് മുതല്‍-ചെലവൂര്‍ വരെയുള്ള ദേശങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്.   ജെഡിടി ഇസ്‌ലാം സ്ഥാപനങ്ങളുടെ പ്രസിഡന്റ് സി പി കുഞ്ഞുമുഹമ്മദ്, ജിയോസ ഭാരവാഹികളായ എന്‍ കെ ആനന്ദന്‍, പി എം കോയ, കെ സി ഫസല്‍ ഇ വി ഉസ്മാന്‍ കോയ, എം പി കോയട്ടി, അബ്ദുര്‍റഹ്മാന്‍, സി പി ശ്രീകല, പി കെ ബി റസാഖ്, അലി തുടങ്ങിയവരാണ് നേതൃത്വം. ബഹുജന കൂട്ടായ്മയില്‍ വന്‍ ജനപങ്കാളിത്തവുമുണ്ടായി. കോര്‍പറേഷന്‍ ഹെല്‍ത്ത് ഓലഫിസര്‍ ഡോ. ആര്‍ എസ് ഗോപകുമാര്‍, എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍, ബി യുഗേഷ്, സിറ്റി എഎസ്‌ഐ പി എം അലി ഉപദേശ നിര്‍ദേശങ്ങളുമായി ഒപ്പമുണ്ട്.  പൂവാമ്പുപറമ്പില്‍ നടക്കുന്ന മയക്കുമരുന്ന് വ്യാപാരത്തിനെതിരേ പൊതുജന വായനശാല നേതൃത്വമാണ് രംഗത്ത്.
സി ജയാനന്ദന്‍, ദിപേഫ്, പി രമേശന്‍, ഗണേശന്‍ പുത്തലത്ത്, പി എം കൃഷ്ണന്‍, പുരുഷോത്തമന്‍, കെ എം അബ്ദുര്‍റഹ്മാന്‍, ബി കെ കുഞ്ഞമ്മദ്, പി ശശിധരന്‍ തുടങ്ങിയവരാണ് ജാഗ്രതാസമിതി പ്രവര്‍ത്തനത്തിലുള്ളത്. സിസ്റ്റര്‍ റോസിലിറ്റ, പ്രഫ. അഞ്ജലി ജോണ്‍, ഡോ. രാജീവ്, സി ചേക്കുട്ടി ഹാജി, ടി പി അബ്ദുല്‍നാസര്‍ തുടങ്ങി ഒട്ടേറെ പേരാണ് പദ്ധതി വിജയത്തിനായി രംഗത്തുള്ളത്.
കടലോര ദേശമായ തെക്കെപ്പുറത്തിനെ ലഹരി വിമുക്തമാക്കാന്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി രംഗത്തു വന്നു. 25 റസിഡന്റ് അസോസിയേഷനുകള്‍, നാല് വിദ്യാലയങ്ങള്‍, വിവിധ സാംസ്‌കാരിക മതസംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവരെല്ലാം ഒരേസ്വരത്തിലാണ് രംഗത്തുവന്നിട്ടുള്ളത്. ബോധവല്‍ക്കരണം, സ്‌ക്വാഡ് പ്രവര്‍ത്തനം, ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്തല്‍, പോലിസിന്റെയും എക്‌സൈസ് വകുപ്പിന്റെയും ശ്രദ്ധയില്‍പെടുത്തല്‍ തുടങ്ങിയ ഒട്ടേറെ പ്രവൃത്തികള്‍ക്കാണ് രൂപം നല്‍കിയത്.
Next Story

RELATED STORIES

Share it