kasaragod local

ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമിച്ച വിദ്യാര്‍ഥി അറസ്റ്റില്‍

കാസര്‍കോട്: മയക്ക് ഗുളികകളും കഞ്ചാവുമായി ട്രെയിന്‍ യാത്രക്കിടെ കൊല്ലം സ്വദേശിയായ വിദ്യാര്‍ഥി അറസ്റ്റില്‍. കൊല്ലത്തെ ഇന്റീരിയര്‍ ഡിസൈനിങ് വിദ്യാര്‍ഥി മാടന്തറ മണ്ണാല്‍വാതിക്കല്‍ സ്വദേശി സഞ്ജയ്(20)യാണ് അറസ്റ്റിലായത്.
നെട്രോസണ്‍-10 വിഭാഗത്തില്‍പെട്ട 81 ഗുളികകളാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ചെന്നൈ-മംഗളൂരു സൂപ്പര്‍ഫാസ്റ്റില്‍ യാത്രചെയ്യുന്നതിനിടയില്‍ കാസര്‍കോട് സിഐയാണ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ലഹരി ഗുളികകള്‍ കൊണ്ടുവന്നതെന്ന് പോലിസ് പറഞ്ഞു. എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികളാണ് ഇയാളുടെ ഇടപാടുകാരില്‍ കൂടുതലെന്നും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it