'ലഹരി ഉപയോഗം: കുട്ടികളെ കൗണ്‍സലിങിന് വിധേയമാക്കണം '

തിരുവനന്തപുരം: മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെടുന്ന കുട്ടികളെ കൗണ്‍സലിങിനും ഡീ അഡിക്ഷനും വിധേയമാക്കാന്‍ പോലിസ് നടപടി സ്വീകരിക്കണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതിനായി പോലിസ് ജില്ലാ ശിശുസംരക്ഷണ യൂനിറ്റിന്റെ സഹായം തേടേണ്ടതാണ്. ഇക്കാര്യം ഉറപ്പുവരുത്തി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നു കമ്മീഷന്‍ നിര്‍ദേശിച്ചു. മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്ന കുട്ടികളെ കൈകാര്യം ചെയ്യുന്നതില്‍ പോലിസിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഉത്തരവ്. കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ താക്കീത് ചെയ്ത് വിടുന്ന അവസ്ഥ മാറ്റേണ്ടതുണ്ട്. അവര്‍ക്ക് കൗണ്‍സലിങ്, ഡീ അഡിക്ഷന്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വേണ്ട ശ്രദ്ധയും പരിചരണവും ജില്ലാ ശിശുസംരക്ഷണ യൂനിറ്റ് വഴി നല്‍കുകയും ചെയ്യേണ്ടതാണെന്നു കമ്മീഷന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it