thrissur local

ലഹരിവിരുദ്ധ കാംപയിന്‍ 'വേണ്ട ബ്രോ'’ നിര്‍ജീവമായി

തൃശൂര്‍: സോഷ്യല്‍ മീഡിയയിലും കോളജ് കാംപസുകളിലും തരംഗമായി മാറിയ ലഹരിവിരുദ്ധ കാംപയിന്‍ ‘വേണ്ട ബ്രോ ‘ നിര്‍ജീവമായി. വിദ്യാര്‍ഥിക ള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വന്‍ പ്രചരണം നേടിയ കാംപയിനാണ് മാസങ്ങളോളമായി നിശ്ചലമായത്.
ആണ്‍,  പെണ്‍ വ്യത്യസമില്ലാതെ ലഹരിമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ഇതിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കാന്‍ തൃശൂര്‍ സിറ്റി പോലിസ് കഴിഞ്ഞ ഓകടോബറില്‍ കാംപയിനുമായി രംഗത്ത് എത്തിയത്. ജില്ലാ പോലിസായിരുന്നു കാംപയിന്റെ ചുക്കാന്‍ പിടിച്ചിരുന്നത്. ആദ്യ ഘട്ടത്തില്‍ നഗരത്തിലെ വിവിധ സ്‌റ്റേഷനുകളിലെ കലാകാരന്‍മാരായ നാല്‍പതോളം പോലിസുകാരെ ഉള്‍പ്പെടുത്തി ഫഌഷ് മോബിനുള്ള നൃത്ത പരിശീലനം നല്‍കി. പതിനഞ്ച് ദിവസമായിരുന്നു പരിശീലനം.
പ്രധാനസ്ഥലങ്ങളില്‍ ലഹരിവിരുദ്ധ പ്രചാരണഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഫഌഷ് മോബ് അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിനോടൊപ്പം തന്നെ മയക്ക്മരുന്ന് വിതരണക്കാരെയും, ഉപയോക്താക്കളെയും പിടികൂടുന്നതിനും, വിവരങ്ങള്‍ നല്‍കുന്നതിനും വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും പൊതു സമൂഹത്തെയും പ്രോല്‍സാഹിപ്പിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമായിരുന്നു. വേണ്ട ബ്രോ’ കാംപയിന്റെ പ്രചാരണാര്‍ത്ഥം സ്‌കൂള്‍  കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള ഫഌഷ് മോബ് മല്‍സരവും സംഘടിപ്പിക്കുകയും, ചലചിത്ര താരങ്ങളുടെ മയക്ക് മരുന്ന് വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളിച്ചുള്ള വിഡിയോ ദ്യശ്യങ്ങളും പുറത്തിറങ്ങിയതോടെ സോഷ്യല്‍ മീഡിയയിലും ഹിറ്റായി മാറിയ വേണ്ട ബ്രോ കാംപയിനാണ് ഇപ്പോള്‍ നിലച്ചത്.
കാംപയിന്റെ തുടക്കത്തില്‍ത്തന്നെ പരിപാടിയുടെ ഔട്ട് ഡോര്‍ യൂണിറ്റിന്റെ ചുമതല വഹിച്ചിരുന്ന ഡാന്‍സ് ഗ്രൂപ്പിലെ ഒരാള്‍ കഞ്ചാവുമായി പിടിയിലതോടെയാണ് കാംപയിന് പെട്ടെന്ന് സഡന്‍ ബ്രേയ്ക്ക് ആയതെന്നാണ് സൂചന.
Next Story

RELATED STORIES

Share it