kozhikode local

ലഹരിവസ്തുക്കളുടെ വില്‍പന: പരിശോധന ശക്തമാക്കും

കോഴിക്കോട്: വ്യാജമദ്യ ഉല്‍പാദനം, വിതരണം , വില്‍പന, മയക്കുമരുന്നുകളുടെ വില്‍പന എന്നിവ ജനകീയ പങ്കാളിത്തത്തോടെ തടയുന്നതിനുള്ള ജില്ലാതല ജനകീയകമ്മിറ്റി കലക്ടറേറ്റ് ചേംബറില്‍ എഡിഎം ബി കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ജനകീയ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ജില്ലയിലെ വിവിധ മേഖലകളില്‍ റെയ്ഡുകളും വാഹനപരിശോധനകളും ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. ഒരു മാസത്തിനിടെ കോഴിക്കോട് ഡിവിഷനില്‍ 615 റെയ്ഡുകളും 15 കമ്പയിന്റ് റെയ്ഡുകളും നടത്തി. ഇതില്‍ 114 കേസുകളും നാല് എന്‍ഡിപിഎസ് കേസുകളും 72 കോട്പ ആക്ട് പ്രകാരമുള്ള കേസുകളും ഇതിലുള്‍പ്പെട്ട 54 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
55 ലിറ്റര്‍ ചാരായവും 162.145 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 322.48 ലിറ്റര്‍ മാഹി വിദേശമദ്യവും 36.5 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിതവിദേശമദ്യവും 9540 ലിറ്റര്‍ വാഷും 4177 ഗ്രാം കഞ്ചാവും 75 കിലോഗ്രാം പുകയില ഉല്പന്നങ്ങളും ആറ് വാഹനങ്ങളും പിടിച്ചെടുത്തു.മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി 501 തവണ ലൈസന്‍സ് സ്ഥാപനങ്ങള്‍ പരിശോധിക്കുകയും 185 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.
േയാഗത്തില്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.ജെ മാത്യു,മദ്യനിരോധനസമിതി സംസ്ഥാന പ്രസിഡന്റ് ഇളയിടത്ത് വേണുഗോപാല്‍, വിവിധ പഞ്ചായത്ത്-ബ്ലോക്ക് പ്രതിനിധികള്‍, പോലിസ് പ്രതിനിധിക ള്‍, തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it