kozhikode local

ലഹരിമുക്ത തെക്കേപ്പുറം; സ്‌കൂള്‍തല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

കുറ്റിച്ചിറ: തെക്കേപ്പുറം ശബ്ദം, വേ ടു ഫലാഹ് എന്നീകൂട്ടായ്മകളുടെസംയുക്താഭിമുഖ്യത്തില്‍   ലഹരിമുക്തതെക്കേപ്പുറം പദ്ധതിയുടെ ഭാഗമായുള്ള സ്‌ക്കൂള്‍തലബോധവത്കരണങ്ങള്‍ക്ക് മുഖദാര്‍ സിയസ്‌കോ ഐടിസിയില്‍ നടന്ന ചടങ്ങില്‍ ജില്ലാഎക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. സിയസ്‌കോയത്തീംഖാന വൈസ് ചെയര്‍മാന്‍ പി വി അബ്ദുല്ലകോയ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍വിദ്യാര്‍ത്ഥികള്‍ക്കുംപൊതുജനങ്ങള്‍ക്കുമായി തയ്യാറാക്കിയലഹരി വിരുദ്ധ സന്ദേശരേഖയുടെവിതരണോദ്ഘാടനം ചെമ്മങ്ങാട് സബ് ഇന്‍സ്‌പെക്ടര്‍ സീത ഐടിസി വിദ്യാര്‍ഥികള്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. സിവില്‍എക്‌സൈസ്ഓഫീസര്‍സന്തോഷ് ചെറുവോട്ട് പ്രഭാഷണം നടത്തി. സിയസ്‌കോ പ്രസിഡണ്ട് പി ടി മുഹമ്മദലി, ഐടിസി പ്രിന്‍സിപ്പല്‍ ബി ജയപാലന്‍, സി വി  കാബില്‍, പി ടി മുസ്തഫ, എ വി സക്കീര്‍ ഹുസൈന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it