palakkad local

ലഹരിമാഫിയകളില്‍ നിന്ന് ജില്ലയെ രക്ഷിക്കണമെന്ന്’

പാലക്കാട്: ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കടത്ത് വര്‍ധിക്കുന്നുവെന്ന വാര്‍ത്ത ഗൗരവതരമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. ജില്ലായുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഞ്ചാവുമായി യുവതി-യുവാക്കള്‍ നിരന്തരം പിടിക്കപ്പെടുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിന്റെ മറ്റ് ജില്ലകളിലേക്ക് കഞ്ചാവ് അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ കടത്തുന്നതിന്റെ ഇടത്താവളമായി പാലക്കാട് മാറുന്നതിന്റെ ദുഃസുചാനകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇത് ജില്ലയുടെ സാമൂഹിക ജീവിതത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ജില്ലയെ ലഹരിക്കടത്തിന്റെ ഒളിത്താവളമാക്കാതിരിക്കാന്‍ കുടുതല്‍ ജാഗ്രത എല്ലാ കോണുകളില്‍ നിന്നും ഉണ്ടാവണം. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ക്കെതിരെ പോരടുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും സോളിഡാരിറ്റി പിന്തുണ പ്രഖ്യപിച്ചു. ജില്ലാ പ്രസിഡന്റ് എ കെ നൗഫല്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it