Flash News

ലഹരിമരുന്നുമായി യുവാവ് പിടിയില്‍



കൊച്ചി: ആംഫിറ്റമിന്‍ എന്നപേരില്‍ അറിയപ്പെടുന്ന അതിമാരകമായ ലഹരിമരുന്നുമായി യുവാവിനെ കൊച്ചി സിറ്റി പോലിസ്പിടികൂടി. കോഴിക്കോട് നോര്‍ത്ത് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് വസീര്‍ (26) ആണ് പോലിസ് പിടിയിലായത്. ഷാഡോ പോലിസ് സംഘവും സെന്‍ട്രല്‍ പോലിസും ചേര്‍ന്നു നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്നു മാര്‍ക്കറ്റില്‍ ഏകദേശം 15 ലക്ഷം രൂപവരുന്ന 350ഓളം ആംഫിറ്റമിന്‍ ടാബ്‌ലറ്റുകള്‍ കണ്ടെടുത്തു. ദുബയില്‍ നിന്നു ഗോവ വഴി കേരളത്തിലേക്ക് കൊ ക്കെയ്‌നും ബ്രൗണ്‍ഷുഗറും അടക്കമുള്ള ലഹരിപദാര്‍ഥങ്ങള്‍ എത്തിച്ചു വില്‍പന നടത്തുന്ന റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഇയാള്‍. ഇയാള്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയ ദുബയില്‍ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it