kozhikode local

ലഹരിക്ക് നൂതന വിദ്യകളുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍



കുറ്റിക്കാട്ടൂര്‍:  വിദ്യാര്‍ഥികള്‍ ലഹരിക്കായി നൂതന വിദ്യകള്‍ സ്വീകരിക്കുന്നു. എക്‌സൈസ് വിഭാഗവും പോലിസും ജനകീയ പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമാകുമ്പോഴും ഇതിനെ മറികടന്ന് വിദ്യാര്‍ഥികള്‍ തന്ത്രം സ്വീകരിക്കുന്നു. ഫെവിബോണ്ട് എന്ന ശക്തിയേറിയ ഒരു തരം പശയാണ് ഇതിനായി ഉപയോഗിക്കുന്നത്. മുകള്‍ഭാഗത്ത് താങ്ങ് ഇല്ലാതെ ടൈല്‍സ് പതിപ്പിക്കാന്‍ ഉപയോഗിക്കുന്ന വീര്യമുള്ള പശയാണിത്. പാക്കിന് 15 രൂപ വിലയുള്ള ഈ പശ കഞ്ചാവിനേക്കാള്‍ ലഹരി കിട്ടുമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസം കുറ്റിക്കാട്ടൂര്‍ ഗവ. ഹൈസ്‌കൂളില്‍ നിന്നും ഇത്തരം ലഹരി ഉപയോഗിച്ച വിദ്യാര്‍ഥികളെ കണ്ടെത്തിയതിനെ ചില അധ്യാപകര്‍ തിരിച്ചറിയുകയും താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. സമീപകാലത്തായി ലഹരി ഉപയോഗം ഗ്രാമീണ മേഖലകളില്‍ പോലും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ഇരട്ടിയിലധികം കേസുകള്‍ വര്‍ധിച്ചതായി എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനയില്‍ മനസ്സിലായിട്ടുണ്ട്.
Next Story

RELATED STORIES

Share it