ലശ്കര്‍ ബന്ധത്തിനു തെളിവില്ല: ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന അഫ്‌സല്‍ ഗുരു അുസ്മരണ പരിപാടി കശ്മീരിനു സ്വാതന്ത്ര്യം വേണമെന്നു വാദിക്കുന്ന പാകിസ്താന്‍ സംഘടന ലശ്കറെ ത്വയ്യിബയുടെ പിന്തുണയോടെയായിരുന്നു നടന്നതെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥിന്റെ പ്രസ്താവനയെ തള്ളി ഡല്‍ഹി പോലിസ് മേധാവി ബി എസ് ബസ്സി.
പരിപാടിയില്‍ ലശ്കറെയുടെ ബന്ധത്തിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ബസ്സി പറഞ്ഞു. എന്നാല്‍, സര്‍വകലാശാലാ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡണ്ട് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനെ ബസ്സി ന്യായീകരിച്ചു. കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നായിരുന്നു ബസ്സിയുടെ പ്രസ്താവന. പരിപാടിയില്‍ കുമാര്‍ പങ്കെടുത്തിരുന്നുവെന്നും പ്രസംഗിച്ചിരുന്നുവെന്നും പറഞ്ഞ ബസ്സി, പ്രസ്തുത പരിപാടി തന്നെ നിയമവിരുദ്ധവും ദേശവിരുദ്ധവുമാണെന്നു പറഞ്ഞു.
ലശ്കറെ ത്വയ്യിബയുമായി പരിപാടിക്കു ബന്ധമുണ്ടെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നു പറഞ്ഞ ബസ്സി, അത്തരം തെളിവുകള്‍ ലഭിക്കുന്നപക്ഷം ആഭ്യന്തര മന്ത്രാലയത്തിനു കൈമാറുമെന്നും അറിയിച്ചു.
കഴിഞ്ഞ ദിവസം ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുണ്ടായ ട്വീറ്റ് ചൂണ്ടിക്കാട്ടി ജെഎന്‍യുവിലെ ഇപ്പോള്‍ വിവാദമായിരിക്കുന്ന പരിപാടിക്ക് ലശ്കറെ ത്വയ്യിബയുടെ പിന്തുണയുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് ഹാഫിസ് സഈദിന്റെതല്ലെന്നു വ്യക്തമാവുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്‌നാഥിന്റെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തു വരുകയും ചെയ്ത ശേഷം തന്റെ പ്രസ്താവന വ്യത്യസ്ത സര്‍ക്കാര്‍ ഏജന്‍സികളെ ഉദ്ധരിച്ചുകൊണ്ടാണെന്ന് രാജ്‌നാഥ് തിരുത്തി. എന്നാല്‍, ഏത് ഏജന്‍സിയില്‍ നിന്നുള്ള വിവരമാണെന്നോ എന്തായിരുന്നു വിവരമെന്നോ ആഭ്യന്തരമന്ത്രി വ്യക്തമാക്കിയില്ല.
Next Story

RELATED STORIES

Share it