ലശ്കര്‍ ബന്ധം: 10 പ്രതികളെ എടിഎസ് കസ്റ്റഡിയില്‍ വിട്ടു

ലഖ്‌നോ: പാകിസ്താന്‍ ആസ്ഥാനമായി ലശ്കറെ ത്വയ്യിബ ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്ത 10 പേരെ പ്രത്യേക ജഡ്ജി റീമാ മല്‍ഹോത്ര ഏഴു ദിവസത്തേക്ക് തീവ്രവാദ വിരുദ്ധ സേനയുടെ (എടിഎസ്) കസ്റ്റഡിയില്‍ വിട്ടു. എടിഎം കാര്‍ഡുകളും പാസ്ബുക്കുകളും മറ്റും കണ്ടെടുക്കുന്നതിനു പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് എടിഎസ് കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.
ഒമ്പത് പ്രതികളെ ഉത്തര്‍പ്രദേശിന്റെ വിവിധ സ്ഥലത്തു നിന്ന് അറസ്റ്റ് ചെയ്ത് മാര്‍ച്ച് 25ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. 10ാമത്തെ പ്രതിയെ മധ്യപ്രദേശില്‍ നിന്നാണ് പിടികൂടിയത്.
ചോദ്യം ചെയ്യലിനിടെ ഇവരില്‍ നിന്ന് എടിഎം കാര്‍ഡ്, 42 ലക്ഷം രൂപ, മൂന്നു ലാപ്‌ടോപ്പ്, വിവിധ ബാങ്കുകളുടെ പാസ്ബുക്ക്, തോക്കുകള്‍, വെടിയുണ്ടകള്‍ എന്നിവ കണ്ടെത്തിയിരുന്നു. നസീം അഹ്മദ്, നയീം അര്‍ഷാദ്, സഞ്ജയ് സരോജ്, നിരാജ് മിശ്ര, സാഹില്‍ മാസിഹ്, ഉമാപ്രതാപ് സിങ്, മുകേഷ് പ്രസാദ്, നിഖില്‍ റായ്, മുഷ്‌റഫ് അന്‍സാരി, അങ്കുള്‍രാജ്, ദയാനന്ദ് യാദവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it