Flash News

'ലവ് ജിഹാദ് 'ആരോപിച്ച് വിവാഹം അലങ്കോലപ്പെടുത്തി; ബിജെപി നേതാവിനെ പാര്‍ട്ടി സ്ഥാനത്തുനിന്നു നീക്കി

ലവ് ജിഹാദ് ആരോപിച്ച് വിവാഹം അലങ്കോലപ്പെടുത്തി; ബിജെപി നേതാവിനെ പാര്‍ട്ടി സ്ഥാനത്തുനിന്നു നീക്കി
X
ഗാസിയാബാദ്: 'ലവ് ജിഹാദ്'ആരോപിച്ച് വിവാഹം അലങ്കോലപ്പെടുത്തിയ ബിജെപി നേതാവിനെ പാര്‍ട്ടി സ്ഥാനത്തുനിന്നു നീക്കി. ഗാസിയാബാദ് നഗരത്തിലെ പാര്‍ട്ടി അധ്യക്ഷനായ അജയ് ശര്‍മയെയാണ് പാര്‍ട്ടി സ്ഥാനത്തുനിന്ന് നീക്കിയത്. പകരം ചുമതല ഗാസിയാബാദ് ജനറല്‍ സെക്രട്ടറി മന്‍ സിങ് ഗോസ്വാമിക്കു നല്‍കിയതായി യുപി ബിജെപി ജനറല്‍ സെക്രട്ടറി വിദ്യാസാഗര്‍ സോങ്കര്‍ കത്തില്‍ അറിയിച്ചു.


ഡിസംബര്‍ 22നായിരുന്നു സംഭവം. രാജ്‌നഗറിലെ വിവാഹവേദിയിലെത്തിയ ശര്‍മയും സംഘവും മുസ് ലിം യുവാവുമായുള്ള ഹിന്ദു യുവതിയുടെ വിവാഹം അലങ്കോലപ്പെടുത്തുകയായിരുന്നു. മള്‍ട്ടിനാഷണല്‍ കമ്പനി ജീവനക്കാരായ യുവതിയുടെയും യുവാവിന്റെയും വിവാഹത്തെ കോടതി സാധൂകരിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന ഓഫിസില്‍നിന്നു കത്തു ലഭിച്ചതായും അത് അനുസരിക്കുമെന്നും ശര്‍മ അറിയിച്ചു.
Next Story

RELATED STORIES

Share it