ലയനം: 8ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ 8ന് അഖിലേന്ത്യാതലത്തില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കു നടത്തും. പൊതുമേഖല-സ്വകാര്യ-വിദേശ വാണിജ്യ ബാങ്കുകളിലെ അഞ്ചു ലക്ഷത്തില്‍പരം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുകയെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എംപ്ലോയീസ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ ഏക പൊതുമേഖലാ വാണിജ്യ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ച് ഇല്ലാതാക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് സ്വതന്ത്രമായി വളരാന്‍ അനുവദിക്കുക, ലയനത്തിനു വഴിയൊരുക്കുന്നതിന്റെ ഭാഗമായി വ്യവസായതല ഉഭയകക്ഷി കരാര്‍ നിയമവിരുദ്ധവും ഏകപക്ഷീയവുമായും മാറ്റിമറിക്കുന്ന നടപടികള്‍ പിന്‍വലിക്കുക, കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും അംഗീകരിച്ച ആശ്രിത നിയമനപദ്ധതിയും ഭവനവായ്പാ പരിധി വര്‍ധനവും നടപ്പാക്കുക, സ്വീപ്പര്‍, പ്യൂണ്‍ തസ്തികകളില്‍ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഇതിനു മുന്നോടിയായി ചൊവ്വാഴ്ച എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ധര്‍ണ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ എസ്ബിടിഇയു ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണ, അസിസ്റ്റന്റ് സെക്രട്ടറി എസ് സുരേഷ് കുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it